പായമ്മല്‍: തോടുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കയര്‍ ഭൂവസ്ത്രം അണിയിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്തിലെ പായമ്മലില്‍ ജനകീയ പങ്കാളിത്തതോടെ നിര്‍മ്മിച്ച 11-ാം ചാലിന്റെ സുരക്ഷയ്ക്കായിട്ടാണ് കയര്‍ ഭൂവസ്ത്രമണിയിച്ചത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലും വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലും ആദ്യമായിട്ടാണ് കയര്‍ ഭൂവസ്ത്രമിട്ട് സംരക്ഷിക്കുന്നത്. ഒരു കിലോമീറ്റര്‍ നീളത്തിലാണ് കയര്‍ വസ്ത്രമണിയിച്ചിരിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ ഒരു വര്‍ഷം മുമ്പാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ ചാല്‍ നിര്‍മ്മിച്ചത്. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആര്‍. വിനോദ് അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ കവിത സുരേഷ്, മിനി ശിവദാസ്, ഈനാശുപല്ലിശ്ശേരി, കത്രീന ജോര്‍ജ്ജ്, ലീല പേങ്ങന്‍കുട്ടി, എ.എന്‍. നടരാജന്‍, പാടശേഖര സമിതി സെക്രട്ടറി സി.പി. മാത്യു എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here