കാറളം : തൊഴിലോ വരുമാനമോ ഇല്ലാത്ത ഈ കൊറോണ കാലഘട്ടത്തിലും മനസ്സാക്ഷിയില്ലാതെ കേന്ദ്ര സർക്കാർ ജനങ്ങളേയും രാജ്യത്തേയും കൊള്ളയടിക്കുന്നു.ദൈനംദിനം പെട്രോളിന്റേയും ഡീസലിന്റേയും വില വർദ്ധിപ്പിക്കുന്നതുപോലെ പാചകവാതകത്തിന്റേയും വിലയും കുത്തനെകൂട്ടികൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ 703.50 രൂപയായിരുന്നു ഒരുകുറ്റി ഗ്യാസിന്റെ വില.എന്നാൽ ഇന്ന് 896.50 രൂപയായി വർദ്ധിപ്പിച്ചു. ആഗസ്റ്റ് മാസത്തിൽ നാല് തവണയാണ് വർദ്ധനവ്.വാണിജ്യ ആവശ്യ സിലിണ്ടറിന് 1644 രൂപയായും കൂട്ടി. പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റഴിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ ഇപ്പോഴിതാ BP CLന്റെ 52.98 % ഓഹരിയും കോർപ്പറേറ്റുകൾക്ക് വിറ്റിരിക്കുകയാണ്. ഇത്തരം അനീതിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. കാറളം പോസ്റ്റാഫീസിനു മുന്നിൽ നടന്ന പ്രതിഷേധ സമരം AITUC ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം ഉദ്ഘാടനം ചെയ്തു.മോഹനൻ വലിയാട്ടിൽ, സി.കെ.ദാസൻ ,എന്നിവർ സംസാരിച്ചു.
കേന്ദ്ര സർക്കാരിന്റെ ദുർഭരണം ജനം പൊറുതിമുട്ടുന്നു AITUC
Advertisement