Sunday, June 14, 2026
26.1 C
Irinjālakuda

തൃശൂർ ജില്ലയിൽ 581 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിലെ 581 പേർക്ക് കൂടി ബുധനാഴ്ച (ഒക്ടോബർ 14) കോവിഡ്-19 സ്ഥിരീകരിച്ചു. 631 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8948 ആണ്. തൃശൂർ സ്വദേശികളായ 150 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24366 ആണ്. അസുഖബാധിതരായ 14964 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.ബുധനാഴ്ച 580 കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ 4 കേസുകളുടെ ഉറവിടം അറിയില്ല. നാല് സമ്പർക്ക ക്ലസ്റ്ററുകൾ വഴി കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ദിവ്യ ഹൃദയാശ്രമം പുത്തൂർ ക്ലസ്റ്റർ 21, ചാലക്കുടി മാർക്കറ്റ് ക്ലസ്റ്റർ 2, അശ്വിനി ഹോസ്പിറ്റൽ ക്ലസ്റ്റർ 1, മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 550. ആരോഗ്യ പ്രവർത്തകർ 1, മറ്റ് സംസ്ഥാനത്തുനിന്ന് വന്നവർ 1 എന്നിവയാണ് മറ്റ് കേസുകൾ.രോഗികളിൽ 60 വയസ്സിന് മുകളിൽ 44 പുരുഷൻമാരും  39  സ്ത്രീകളും 10 വയസ്സിന് താഴെ  23 ആൺകുട്ടികളും  25 പെൺകുട്ടികളും ഉൾപ്പെടുന്നു.
കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ:ഗവ. മെഡിക്കൽ കോളേജ് തൃശൂർ-329, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-47, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-42, കില ബ്ലോക്ക് 1 തൃശൂർ-63, കില ബ്ലോക്ക് 2 തൃശൂർ-45, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-139, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-160, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-202, സി.എഫ്.എൽ.ടി.സി കൊരട്ടി-35, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-375, സി.എഫ്.എൽ.ടി.സി നാട്ടിക-417, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-31, എം.എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-82, ജി.എച്ച് തൃശൂർ-18, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-57, ചാവക്കാട് താലൂക്ക് ആശുപത്രി-45, ചാലക്കുടി താലൂക്ക് ആശുപത്രി-11, കുന്നംകുളം താലൂക്ക് ആശുപത്രി-26, ജി.എച്ച്. ഇരിങ്ങാലക്കുട-14, ഡി.എച്ച്. വടക്കാഞ്ചേരി-8, അമല ആശുപത്രി-62, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -87, മദർ ആശുപത്രി-15, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-6, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -7, ക്രാഫ്റ്റ് ആശുപത്രി കൊടുങ്ങല്ലൂർ-1, രാജാ ആശുപത്രി ചാവക്കാട്-2, അശ്വിനി ഹോസ്പിറ്റൽ തൃശൂർ-7, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-19, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-3, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-7, സെന്റ് ആന്റണിസ് പഴുവിൽ-8, അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്-1, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം-3, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-18.
6166 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 979 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 270 പേർ ആശുപത്രിയിലും 709 പേർ വീടുകളിലുമാണ്. 4063 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4063 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 202376 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ബുധനാഴ്ച 477 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 29 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 560 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img