ഇരിങ്ങാലക്കുടയിൽ കോവിഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ മിന്നല്‍ പരിശോധന

123

ഇരിങ്ങാലക്കുട: കോവിഡ് രോഗ വ്യാപനം ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താൻ ഇരിങ്ങാലക്കുടയിൽ വിവിധയിടങ്ങളിൽ റവന്യൂ, പോലീസ്, ആരോഗ്യ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് മിന്നൽ പരിശോധന നടത്തി . മാപ്രാണം സെന്ററിലും ഇരിങ്ങാലക്കുട ബസ്റ്റാന്റ് പരിസരങ്ങളിലും ,ആളുകൾ കൂടുന്നയിടത്തുമാണ് മുകുന്ദപുരം തഹസിൽദാർ എ.ജെ മധുസൂദനൻ്റെ നേത്യത്വത്തിൽ പരിശോധനകൾ നടത്തിയത്.ആദ്യഘട്ടത്തിൽ ബോധവൽക്കരണം നടത്തി പിന്നീട് നടപടികളിലേക്ക് കടക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.നഗരസഭ ആരോഗ്യവിഭാഗം സൂപ്പർവൈസർ പി ആർ സ്റ്റാൻലി, എസ്ഐ സലീം, ഉദ്യോഗസ്ഥരായ എസ്.ബേബി, കെ.ഡി രാകേഷ്, റവന്യൂ ഉദ്യോഗസ്ഥരായ അൽത്താഫ് എം.എസ്, ജിനേഷ് എം.കെ, പ്രവീൺ പി.കെ എന്നിവർ പരിശോധനകളിൽ പങ്കെടുത്തു.

Advertisement