ഇരിങ്ങാലക്കുട: അഞ്ചു വർഷം കൊണ്ട് മുഴുവൻ പേർക്കും പട്ടയം നൽകുന്നതിനാണ് ലക്ഷ്യ മിടുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ.ഇരിങ്ങാലക്കുട റവന്യു ഡിവിഷൻ പട്ടയമേളയും പൊറത്തി ശെരി വില്ലേജ് ഓഫീസ് ഉത്ഘാടനവും, ഇരിങ്ങാലക്കുട വില്ലേജ് ഓഫീസ് ശിലാ സ്ഥാപനവും നിർവഹിച്ചു ഗായത്രി ഹാളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ഇന്നത്തെ പട്ടയ വിതരണത്തിലൂടെ 2413 പേര് ഭൂമിയുടെ ഉടമകളായി മാറുകയാണ്.രണ്ടാം പിണറായി സര്ക്കാർ അതിവേഗവും സുതാര്യവുമായ സംവിധാനമായി മുന്നോട്ട് പോകുന്നു.ഭൂപരിഷ്കരണ നിയമത്തെ സമഗ്ര പുനർവായ നക്ക് വിധേയമാക്കണം.ഭൂമിയിൽ നടക്കാനായി ഇൗ നാട്ടിൽ കുട്ടങ്കുളം സമരം വരെ നടന്നു.അത്തരം വലിയ പോരാട്ടങ്ങൾ വഴി യാണ് നാം ഭൂമിയുടെ അവകാശികളായി മാറിയത്.എല്ലാ കുടുംബങ്ങൾക്കും ഭൂമിയെന്ന ഐതിഹാസിക ലക്ഷ്യവുമായി സർക്കർ നീങ്ങുകയാണ്. കേവലം കൈവശക്കർക്ക് ഭൂമി കൊടുക്കാനല്ല. ഒരു ലക്ഷം 77ooo പേർക്ക് കഴിഞ്ഞ സർക്കാരിന്റെ കാലത്തും.ഇൗ സർക്കാരിന്റെ കാലത്ത് ഒരു വർഷം 54535 പേർക്കും പട്ടയം ന്നൽകി. 5വർഷം കൊണ്ടും മുഴുവൻ പേർക്കും പട്ടയം എന്ന ലക്ഷ്യവുമായി ട്ടണ് സർകാർ മുന്നോട്ട് നീങ്ങുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.സംസ്ഥാനത്തെ ആകെയുള്ള 1666 വില്ലേജ് ഓഫീസുകളിൽ കെട്ടും മട്ടും മാറ്റി പുതിയ വില്ലേജ് ഓഫീസുകൾ ആക്കും. എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് ആക്കി മാറ്റും.കേരളത്തിൽ ഏതു മലയാളിയും ഒരു വട്ടം എങ്കിലും കേറുന്ന ഓഫീസാണ് റവന്യു വകുപ്പിന്റെ വില്ലേജ് ഓഫീസുകൾ.വില്ലേജ് ഓഫീസ് ഹൃദയം കൊണ്ട് സ്മാർട്ട് ആകണം.പരിഹരിക്കാൻ സങ്കീർണ്ണമായ വിഷയങ്ങൾക്ക് പരിഹാരം കാണണം.സമ്പൂർണ്ണ ഡിജിറ്റൽ ഓഫീസായി റവന്യു വകുപ്പിന്റെ മാറ്റും.വില്ലേജ് തല സമിതികൾ പോലെ ഉള്ള സമിതികൾ വഴി ഡിജിറ്റൽ ആയ കര്യങ്ങൾ പഠിപ്പിക്കുന്നതിന് ഉള്ള സാക്ഷരത പ്രോഗ്രാം നടത്തും. ഒന്നോ രണ്ടോ വർഷ കാലത്തിനുള്ളിൽ റവന്യു രംഗത്ത് ഈ സാക്ഷരത ഉറപ്പ് വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.10 സെന്റ് പട്ടയം ലഭിച്ച പൂപ്പത്തി മറ്റത്തിൽ ശാരധാമ്മ മകൻ നന്ദ കുമാർ പറഞ്ഞ അനുഭവം ഉദ്യോഗസ്ഥരോട് ഉള്ള ഹൃദയം നിറഞ്ഞ നന്ദി ആണ്. ആദ്യം കിട്ടുന്നതിൽ സാങ്കേതിക പ്രശ്നം വന്നിട്ടും ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചു.ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മികച്ച സമീപനമാണ് ഉണ്ടായതെന്നും നന്ദകുമാർ പറഞ്ഞു.ഇരിങ്ങാലക്കുട എം എൽ എ യും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. ആർ ബിന്ദു അധ്യക്ഷയായി.വി. ആർ. സുനിൽ കുമാർ എം എൽ. എ. , ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, പി. കെ.ഡേവിസ് മാസ്റ്റർ , ബ്ലോക്ക് പ്രസിഡന്റുമാരായ,വിജയലക്ഷ്മി വിനയചന്ദ്രൻ,ലളിത ബാലൻ , ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്,മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സീമ കെ. നായർ ,ലത സഹദേവൻ,കൗൺസിലർ ജിഷ ജോബി , ഡെപ്യുട്ടി കലക്ടർ കബനി സി.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, എന്നിവർ സന്നിഹിതരായ ചടങ്ങിൽ കളക്ടർ ഹരിത വി.കുമാർ സ്വാഗതവും, ഇരിങ്ങാലക്കുട ആർ. ഡി. ഒ. എം എച്ച്.ഹരീഷ് നന്ദിയും രേഖപ്പെടുത്തി.
അഞ്ചു വർഷം കൊണ്ട് മുഴുവൻ പേർക്കും പട്ടയം:മന്ത്രി കെ.രാജൻ
Advertisement