വില്ലേജ് ഓഫീസ് ഹൃദയം കൊണ്ട് സ്മാർട്ട് ആകണം: മന്ത്രി കെ.രാജൻ

40

പൊറത്തിശ്ശേരി: സ്മാർട്ടായി പൊറത്തിശ്ശേരി വില്ലേജ് ഓഫീസ്, സ്മാർട്ടകാൻ ഇരിങ്ങാലക്കുടവില്ലേജ് ഓഫീസ് ഹൃദയം കൊണ്ട് സ്മാർട്ട് ആകണമെന്നും സങ്കീർണ്ണമായ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ കഴിയണമെന്നും റവന്യു മന്ത്രി കെ.രാജൻ, പുതുതായി 44 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച പൊറത്തി ശെരി സ്മാർട്ട് വില്ലേജ് ഓഫീസിന്റെയും ഉത്ഘാടനം പണി കഴിപ്പിക്കാൻ പോകുന്ന ഇരിങ്ങാലക്കുട സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാ സ്ഥാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.നാടിന്റെ വികസനവും ജനക്ഷേമവും ഉറപ്പ് വരുത്തി പ്രതിജ്ഞബദ്ധതയോടെ പ്രവർത്തിക്കുകയാണ് സര്ക്കാർ.എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് ആവുകയാണ്.ഓരോ ഫയലും ഓരോ മനുഷ്യ ജീവിതമാണ്. ആ വഴിയേ വന്നു കയറുന്ന മനുഷ്യർക്ക് മികച്ച സംവിധാനങ്ങൾ വരണം.പേപ്പറുകൾ ഡിജിറ്റൽ മതൃകയിൽ വരണം.ഏറ്റവും പാവപ്പെട്ട സാധ രണക്കരായ മനുഷ്യർ ആണ് വില്ലേജ് ഓഫീസുകളിൽ വരുന്നതെന്നും വില്ലേജ് ഓഫീസുകൾ സാധാരണക്കാരന്റെ അത്താണിയായി മാറട്ടെ എന്നും ചടങ്ങിൽ അധ്യക്ഷയായ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു അഭിപ്രായപ്പെട്ടു.വി. ആർ. സുനിൽ കുമാർ എം എൽ. എ. , ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, പി. കെ.ഡേവിസ് മാസ്റ്റർ , ബ്ലോക്ക് പ്രസിഡന്റുമാരായ വിജയലക്ഷ്മി വിനയചന്ദ്രൻ,ലളിത ബാലൻ , ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്,മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സീമ കെ. നായർ ,ലത സഹദേവൻ,കൗൺസിലർ ജിഷ ജോബി , ഡെപ്യുട്ടി കലക്ടർ കബനി സി.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, എന്നിവർ സന്നിഹിതരായ ചടങ്ങിൽ കളക്ടർ ഹരിത വി.കുമാർ സ്വാഗതവും, ഇരിങ്ങാലക്കുട ആർ. ഡി. ഒ. എം എച്ച്.ഹരീഷ് നന്ദിയും രേഖപ്പെടുത്തി.പൊറത്തിശ്ശേരി വില്ലേജ് ഓഫീസ് അഞ്ചു ദിവസത്തിനകം പൂർണ്ണമായും പ്രവർത്തനക്ഷമ മായി മാറുമെന്നും പ്രവർത്തനം ആരംഭിക്കുമെന്നും തഹസിൽദാർ ശാന്തകുമാരി അറിയിച്ചു.

Advertisement