പോക്സോ കേസ് കേസ് പ്രതിക്ക് 40 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും

93

ഇരിങ്ങാലക്കുട : പ്രായ പൂർത്തിയാവാത്ത ബാലികയെ പലതവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ കരുപ്പടന്ന മുസാഫിരിക്കുന്ന് സ്വദേശിയായ അറക്കപ്പറമ്പിൽ ഹനീഫ മകൻ ഹിളർ (37) എന്ന മുത്തുവിനാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം വീണ്ടും രണ്ടുവർഷം കൂടി തടവു ശിക്ഷ അനുഭവിക്കേണ്ടിവരും. പിഴ തുക അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു.കേസിൽ പ്രോസിക്കേഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എൻ സിനിമോൾ ഹാജരായി. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത് ഇരിങ്ങാലക്കുട സി .ഐ ആയിരുന്ന ടി എസ് .സിനോജ് ആണ് ഈ കേസിൽ അന്വേഷണം നടത്തിയത്.

Advertisement