കേരള പോലീസ്‌ അസോസിയേഷൻ 36-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഷട്ടിൽ ,ഫുട്ബോൾ ,വോളിബോൾ, ക്രിക്കറ്റ് എന്നീ ഇനങ്ങളിലായി നാല് റേഞ്ച്കളിലായി മേഖലാ തല മത്സരങ്ങളും അതിലെ . വിജയികളെ ഉൾപെടുത്തി തിരുവനന്തപുരം റൂറൽ ജില്ലയിൽ വെച്ച് സംസ്ഥാന തല മത്സരവും നടത്തുന്നു

38

ഇരിങ്ങാലക്കുട :കേരള പോലീസ്‌ അസോസിയേഷൻ 36-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഷട്ടിൽ ,ഫുട്ബോൾ ,വോളിബോൾ, ക്രിക്കറ്റ് എന്നീ ഇനങ്ങളിലായി നാല് റേഞ്ച്കളിലായി മേഖലാ തല മത്സരങ്ങളും അതിലെ . വിജയികളെ ഉൾപെടുത്തി തിരുവനന്തപുരം റൂറൽ ജില്ലയിൽ വെച്ച് സംസ്ഥാന തല മത്സരവും നടത്തുന്നു. ജൂലൈ 21 ,22 ,23 തിയതികളിലാണ് തിരുവനന്തപുരം, ആറ്റിങ്ങൽ സംസ്ഥാന സമ്മേളന വേദിയാകുന്നത്. ബാഡ്മിന്റൻ മത്സരങ്ങൾക്ക് തൃശൂർ റൂറൽ ജില്ല ആതിഥ്യം വഹിച്ചു. 29 – 6 – 2022 ഇരിങ്ങാലക്കുട കാത്തലിക് സെൻറർ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ബാഡ്മിന്റൻ മത്സരം തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ഐശ്യര്യ ഡോങ്റേ ഐ പി എസ് ഉത്ഘാടനം നിർവഹിച്ചു. കേരള പോലീസ് അസോസിയേഷൻ തൃശൂർ റൂറൽ ജില്ല പ്രസിഡന്റ് സി എസ് ഷെല്ലി മോൻ അധ്യക്ഷതയിൽ ചേർന്ന ഉത്ഘാടന യോഗത്തിന് ജില്ല സെക്രട്ടറി സിൽജോ വി യു സ്വാഗതം പറഞ്ഞു. ഇരിങ്ങാലക്കുട ഡി വൈ എസ് പി ബാബു കെ തോമസ്, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം കെ എ ബിജു, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശൂർ റൂറൽ സെക്രട്ടറി കെ പി രാജു , പ്രസിഡന്റ് കെ കെ രാധാകൃഷ്ണൻ , കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ സിറ്റി സെക്രട്ടറി കെ.സി. ഗിരീഷ് , പ്രസിഡണ്ട് സി വി മധു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ജില്ലാ നിർവാഹകസമിതി അംഗം സി കെ പ്രതീഷ് ചടങ്ങിന് നന്ദി പറഞ്ഞു. ഷട്ടിൽ ബാഡ്മിന്റൻ ഡബിൾസ് വിഭാഗത്തിലാണ് മത്സരങ്ങൾ നടന്നത്. ഓരോ പോലീസ് ജില്ലയിൽ നിന്നും രണ്ടു വീതം ടീമുകളാണ് ഷട്ടിൽ മത്സരത്തിൽ പങ്കെടുത്തത്. തൃശൂർ റൂറൽ, തൃശൂർ സിറ്റി, കെ എ പി രണ്ടാം ദളം, എം എസ് പി , പോലീസ് അക്കാദമി, പാലക്കാട്, ഇന്ത്യ റിസർവ് ബറ്റാലിയൻ, മലപ്പുറം എന്നീ ജില്ലകളിൽ നിന്ന് ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ തൃശൂർ റൂറൽ ജില്ലയിലെ കൊരട്ടി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സി എസ് സൂരജ് , കാട്ടൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശബരി കൃഷ്ണൻ വി എന്നിവർ ജേതാക്കളായി. തൃശൂർ റൂറൽ ജില്ലയിലെ തന്നെ ഡി എച്ച് ക്യൂവിലെ സിവിൽ പോലീസ് ഓഫീസർ രെജുമോൻ . കെ ആർ , വലപ്പാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മുജീബ് എന്നിവർ റണ്ണേഴ്സ് അപ്പായി. ജേതാക്കൾ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി വിജയികൾക്ക് ഇരിങ്ങാലക്കുട ഡി വൈ എസ് പി ബാബു കെ തോമസ് ട്രോഫികൾ സമ്മാനിച്ചു. റേഞ്ച് തല വോളി ബോൾ മത്സരത്തിന് തൃശൂർ സിറ്റിയും, ഫുട്ബോളിന് മലപ്പുറവും , ക്രിക്കറ്റ് മത്സരങ്ങൾക്ക് പാലക്കാടും വേദിയാകും.

Advertisement