ആളൂർ ഫാമിലി ഹെൽത്ത് സെന്ററിൽ രാത്രികാല ഡോക്ടർ സൗകര്യവും, കിടത്തി ചികിത്സയും ഉടനെ ആരംഭിക്കണം : സി പി ഐ

20

ഇരിങ്ങാലക്കുട :തൃശ്ശൂർ ജില്ലയിൽ ഏറ്റവും വലിയ ജനസംഖ്യ ഉള്ള പഞ്ചായത്തുകളിൽ ഒന്നായ ആളൂർ പഞ്ചായത്തിൽ ഏകദേശം നാൽപതിനായിരത്തോളം ജനസംഖ്യ ഉണ്ട് സാധാരണ ജനവിഭാഗം ഏറ്റവുമധികം ആശ്രയിക്കുന്ന ഫാമിലി ഹെൽത്ത് സെന്ററിൽ 24 മണിക്കൂർ ഡോക്ടർ സംവിധാനവും, എക്സ്റെ സൗകര്യം ഉൾപ്പെടെ കിടത്തി ചികിത്സാ സൗകര്യവും ഉടനെ ആരംഭിക്കണമെന്ന് സിപിഐ ആളൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും, എ ഐ ടി യു സി തൃശൂർ ജില്ലാ സെക്രട്ടറിയുമായ കെ ജി. ശിവാനന്ദൻ ഉത്ഘാടനം ചെയ്തു,സാർവ്വ ദേശീയ,ദേശീയ, സംസ്ഥാന വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ട സമ്മേളനത്തെ സി യു. ശശിധരൻ,ഇ കെ.ഗോപിനാഥ്‌,ബിന്ദു ഷാജു,അരുൺ പി ആർ എന്നിവരടങ്ങിയ പ്രസീഡിയം കമ്മിറ്റി നിയന്ത്രിച്ചു,മുതിർന്ന അംഗം സി കെ വേലായുധൻ സമ്മേളന നഗരിയിൽ പാർട്ടി പതാക ഉയർത്തി,മണ്ഡലം സെക്രട്ടറി പി. മണി,ജില്ലാ കൗൺസിൽ അംഗങ്ങളായ എം ബി ലത്തീഫ്, എടത്താട്ടിൽ മാധവൻ, ടി സി. അർജുനൻ,എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് ബിനോയ്‌ ഷബീർ,ടി സി.അർജ്ജുനൻ,ഷാജു ജോസഫ്,എം പി.ഷാജി,ജിഷ ബാബു എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ടി സി.അർജ്ജുനനെയും, അസിസ്റ്റന്റ് സെക്രട്ടറിയായി പി കെ സദാനന്ദനെയും തിരഞ്ഞെടുത്തു.

Advertisement