അദ്ധ്യാപകർ കോവിഡ് ഡ്യൂട്ടിക്ക് ഹാജരാകണം: ജില്ലാ കളക്ടർ

116

തൃശ്ശൂർ :സെൻസസ് ഡ്യൂട്ടിയുടെ ഡാറ്റ ശേഖരത്തിലുളള സ്‌ക്കൂളുകളിലെ പുരുഷ അദ്ധ്യാപകർ കോവിഡ് 19 ലോക്ക് ഡൗൺ സാഹചര്യത്തിലും ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ഇവരുടെ സേവനം ആരോഗ്യവകുപ്പിന് ലഭ്യമാക്കേണ്ട സാഹചര്യമാണുളളത്. അതിനാൽ മെയ് നാല് രാവിലെ പത്തിന് ജോലി ചെയ്യുന്ന താലൂക്കിലെ തഹസിൽദാർ മുമ്പാകെ റിപ്പോർട്ട് ചെയ്യണം. വീഴ്ച വരുത്തുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Advertisement