അഗ്നി സുരക്ഷയും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തിൽ ബോധവത്കരണ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

22

കാട്ടൂർ: ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം കാട്ടൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഗ്നിസുരക്ഷ സേനയുടെ സഹകരണത്തോടെ
“അഗ്നിബാധയും പ്രഥമ ശുശ്രൂഷയും” സംബന്ധിച്ച് ബോധവത്കരണ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.ആർദ്രം പാലിയേറ്റീവ് കെയർ ഇരിങ്ങാലക്കുട ഏരിയ ചെയർമാൻ ഉല്ലാസ് കളക്കാട്ട് ഉത്ഘാടനം നിർവഹിച്ചു.
വീടുകളിലും,കെട്ടിടങ്ങളിലും,സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ ഉണ്ടാകാൻ ഇടയുള്ള അഗ്നിബാധ സംബന്ധിച്ചായിരുന്നു പ്രധാനമായും ബോധവൽക്കരണം നടത്തിയത്.ഇത്തരം സാഹചര്യങ്ങളിൽ മനസാനിധ്യം സൂക്ഷിക്കേണ്ടതിന്റെയും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതിന്റെയും ആവശ്യകതകളെ കുറിച്ച് ക്ലാസിൽ വിശദീകരിച്ചു.രക്ഷാ പ്രവർത്തനം നടത്തേണ്ട രീതികളെ കുറിച്ചുള്ള പരിശീലനവും സംഘടിപ്പിച്ചിരുന്നു.പ്രധാനമായും പാലിയേറ്റീവ് പ്രവർത്തകർ,കുടുംബശ്രീ അംഗങ്ങൾ,ആർആർടി അംഗങ്ങൾ,പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ തുടങ്ങിയവരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.ഇരിങ്ങാലക്കുട അഗ്നിശമന സുരക്ഷാ സേനാംഗങ്ങങ്ങളായ സുദർശൻ,അൻസാർ എന്നിവർ ക്ലാസ്സ് എടുത്തു.ആർദ്രം പാലിയേറ്റീവ് കാട്ടൂർ മേഖല കൻവീണർ മനോജ് വലിയപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല കോഓർഡിനേറ്റർ മുഹമ്മദ് ഇബ്രാഹിം സ്വാഗതവും,ഏരിയ സെക്രട്ടറി ജോർജ്ജ് നന്ദിയും പറഞ്ഞു.ഇരിങ്ങാലക്കുട ഏരിയ കോഓർഡിനേറ്റർ യു.പ്രദീപ് മേനോൻ,ആർദ്രം കമ്മിറ്റി ഭാരവാഹികളായ എൻ.ബി പവിത്രൻ,ടി.വി വിജീഷ്,എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് രാജൻ മുളങ്ങാടൻ,ജനപ്രതിനിധികൾ,പൊതുപ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു.

Advertisement