ഇരിങ്ങാലക്കുട :സ്ഥിരമായി കണ്ടുവരുന്ന യാത്രയയപ്പു പരിപാടികളിൽ നിന്നും വ്യത്യസ്ത മായി ഒരു ചടങ്ങിന് സാക്ഷ്യം വഹിക്കുകയായിരുന്നു ഇന്ന് ഇരിങ്ങാലക്കുട തന്റെ 42 വർഷത്തെസേവനത്തിനു ശേഷം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിൽനിന്നും വിരമിച്ച ടി കെ ശക്തീ ധരനാണ്തന്റെ യാത്രയയപ്പു വേളയിൽ മരണാ നന്തരംതന്റെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥി കളുടെ പഠനത്തിനു വിട്ടുനൽകിയും കണ്ണുകൾ അന്ധ ർക്കു വെളിച്ചമേകാൻ ദാനം ചെയ്തും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സമ്മതപത്രം നൽകി. മാതൃകയായത്.ദീർഘ കാലം N F P E പോസ്റ്റ്മെൻ യൂണിയൻ ഡിവിഷണൽ സെക്രട്ടറി, പ്രസിഡന്റ്, ഇരിങ്ങാലക്കുട പോസ്റ്റൽ റിക്രീയേഷൻ ക്ലബ് സെക്രട്ടറി എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തി ച്ചിരുന്നു.മരണാനന്തര ശരീര-അവയവ ദാന രംഗത്തു പ്രവർത്തിക്കുന്ന ശക്തിധരൻ നിലവിൽ കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി യാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇതിനകം നിരവധി പേരുടെ മൃതശരീരങ്ങൾ മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായിമെഡിക്കൽ കോളേജിനും കണ്ണുകൾ അന്ധർക്കും വെളിച്ചമേകൻ നേത്രബങ്കിനും നൽകിയിട്ടുണ്ട്.ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് വച്ച് നടന്ന യാത്രയയപ്പു ചടങ്ങിൽ പോസ്റ്റൽ സൂപ്രണ്ട് സി. ഐ . ജോയ്മോൻ അധ്യക്ഷത വഹിച്ചു. മുൻ എംപിയും സുപ്രസിദ്ധ സിനിമാ നടനുമായ ഇന്നസെന്റ് മുഖ്യ അതിഥിയായി പങ്കെടുത്തു. കേരള ബാർ കൌൺസിൽ വൈസ് ചെയർമാനും കേരളയുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റുമായ അഡ്വക്കേറ്റ് കെ. എൻ.അനിൽ കുമാർ സമ്മത പത്രം ഏറ്റുവാങ്ങി. തപാൽ വകുപ്പ് അസിസ്റ്റന്റ് സൂപ്രണ്ടുമാരായ ലോലിതാ ആന്റണി, എം. എസ്. സുജ, ഹെഡ് പോസ്റ്റ് മാസ്റ്റർ രേഷ്മ ബിന്ദു, വിവിധ സംഘടനാ നേതാക്കളായ കെ. എസ്. സുഗതൻ, ആർ. ജയകുമാർ, ടി. എസ്. ശ്രീജ, പി. ഡി. ഷാജു, പി. കെ. രാജീവൻ, കെ. എ. രാജൻ, വി. എ. മോഹനൻ, എം. എം. റാബി സക്കിർ, തുടങ്ങിയവർ പ്രസംഗിച്ചു. തപാൽ വകുപ്പ് ഉപഹാരം പോസ്റ്റൽ സൂപ്രണ്ടും റിക്രീയേഷൻ ക്ലബ് വക ഉപഹാരം പോസ്റ്റ് മാസ്റ്ററും സഹപ്രവർത്തകരുടെ ഉപഹാരം എം. എ. അബ്ദുൽ ഖാദറും, പ്രത്യേക ഉപഹാരം ടി. എസ്. ശ്രീജയും ശക്തിധരന് സമർപ്പിച്ചു. പോസ്റ്റൽ റിക്രീയേഷൻ ക്ലബ് സെക്രട്ടറി വി. ജി. രജനി സ്വാഗത വും ജോ. സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ നന്ദി യും പറഞ്ഞു.
ശരീര അവയവദാനസമ്മത പത്രം സമർപ്പിച്ചുള്ള യാത്രയയപ്പുവേള വേറിട്ടൊരനുഭവമായി
Advertisement