ജ്യോതിസ് കോളേജിലെ വിദ്യാർത്ഥികൾക്ക് കൈയ്യഴുത്തു മാഗസിൻ മത്സരം സംഘടിപ്പിച്ചു

180

ഇരിങ്ങാലക്കുട : കുട്ടികളുടെ സർഗാത്മകത കഴിവുകൾ വളർത്തുന്നതിനു വേണ്ടി ജ്യോതിസ് കോളേജിലെ വിദ്യാർത്ഥികൾക്ക് കൈയ്യഴുത്തു മാഗസിൻ മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ ഇടയിലെ വായനാശീലവും, എഴുത്തിൽ ഉള്ള അഭിരുചിയും വളർത്തി എടുക്കുന്നതിലുള്ള അവസമായി വിദ്യാർഥികൾ അത് ഏറ്റെടുത്തു. ക്രൈസ്റ്റ് കോളേജിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫ:സിന്റോ കോങ്കോത് മാഗസിനുകൾ വിലയിരുത്തുകയും അതിൽ ഉയർന്ന നിലവാരം പുലർത്തിയ മാഗസിനുകൾക്ക് പുരസ്‌കാരം നൽകുകയും ചെയ്‌തു . ജ്യോതിസ് കോളേജിലെ ചാവറ ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ: എ എം വർഗീസ് അധ്യക്ഷത വഹിച്ചു.സമാനർഹരായ വിദ്യാർത്ഥികൾക്ക് പുരസ്‌കാരം നൽകി.എംകോം സെക്കന്റ്‌ ഇയർ വിദ്യാർഥികൾ ഒന്നാം സ്ഥാനവും ബികോം രണ്ടാം വർഷ വിദ്യാർഥികൾ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.

Advertisement