ഇരിങ്ങാലക്കുട കത്തീഡ്രൽ കെസിവൈഎം ന്റെ ആഭിമുഖ്യത്തിൽ ഇരിഞ്ഞാലക്കുട – കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്സുകളുടെ മരണപ്പാച്ചിലിനെതിരെ പന്തംകുളത്തി പ്രതിഷേധം സംഘടിപ്പിച്ചു

32

ഇരിങ്ങാലക്കുട:മാർച്ച് 21 തീയതി സെന്റ് ജോസഫ് കോളേജിലെ ബികോം മൂന്നാം വർഷ വിദ്യാർഥിനിയായ ലയ ഡേവിസ് കോളേജിലെ സെന്റ്ഓഫ് ദിവസം കോളേജിലേക്ക് വരുന്ന യാത്രയിൽ തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്സുകളുടെ മരണപ്പാച്ചിലിൽ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ കത്തീഡ്രൽ കെസിവൈഎം അനുശോചനം രേഖപ്പെടുത്തി.ഇത്തരം സംഭവങ്ങൾ നാൾക്കുനാൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ അധികാരികളുടെ കണ്ണു തുറക്കാത്ത നിസ്സംഗത ക്കെതിരെ കത്തീഡ്രൽ കെസിവൈഎം ന്റെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി. രൂപത ചാൻസിലർ നവീൻ ഫാ. ആട്ടോക്കാരൻ, രൂപത കെസിവൈഎം ഡയറക്ടർ ഫാ. മെഫിൻ തെക്കേക്കര, ഇരിങ്ങാലക്കുട കത്തീഡ്രൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജയിൻ കടവിൽ, കത്തീഡ്രൽ കെസിവൈഎം കോഡിനേറ്റർ ടെൽസൺ കോട്ടോളി, രൂപത കെസിവൈഎം ചെയർമാൻ നിഖിൽ ലിയോൺസ്, മേഖല കെസിവൈഎം പ്രസിഡന്റ് സഞ്ജു ആന്റോ ചേറ്റുപുഴക്കാരൻ, ഇരിങ്ങാലക്കുട കത്തീഡ്രൽ കെസിവൈഎം പ്രസിഡണ്ട് ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരൻ, പ്രോഗ്രാം കൺവീനർ സോജോ ജോയ് തൊടുപറമ്പിൽ, ഇരിങ്ങാലക്കുട പള്ളി കൈക്കാരൻ അഡ്വക്കേറ്റ് ഹോബി ജോളി, മുൻ ചെയർമാനും സീനിയർ അംഗവുമായ തോംസൺ ചിരിയങ്കണ്ടത്ത് എന്നിവർ സന്നിഹിതരായിരുന്നു.

Advertisement