അഴീക്കോട് മുനക്കൽ മുസിരിസ് ബീച്ച് വൃത്തിയാക്കി തവനിഷ്

അഴീക്കോട്: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് അഴീക്കോട് മുനക്കൽ ബീച്ച് വൃത്തിയാക്കി. വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമാകുന്ന വേളയിൽ ബീച്ചിലെ പ്ലാസ്റ്റിക് പേപ്പർ മാലിന്യങ്ങൾ എല്ലാം നീക്കം ചെയ്തു. തവനിഷ് സ്റ്റാഫ് കോഓർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഴീക്കോട് കോസ്റ്റൽ പോലീസ് S I മണികണ്ഠൻ ഉൽഘാടനം നിർവഹിച്ചു. ഇത്തരം പ്രവർത്തികൾ ചെയ്യാൻ മുന്നിട്ട് ഇറങ്ങിയ തവനിഷ് കലാലയങ്ങൾക്ക് മികച്ച മാതൃകയാണെന്ന് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോയ് പീണിക്കപറമ്പിൽ മുഖ്യാതിഥി ആയിരുന്നു. കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരായ റെനി, ജയപ്രകാശ്, ജവാബ് എന്നിവരും തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാഫിസ് കൂടാതെ അറുപതോളം തവനിഷ് വളന്റീയേഴ്‌സും പങ്കെടുത്തു. പ്രൊഫ. റീജ യൂജിൻ നന്ദി അർപ്പിച്ചു.

Hot this week

അറവ് മാലിന്യം വ്യാപകമായി തളളുന്നതായി പരാതി

പടിയൂർ ഗ്രാമപഞ്ചായത്തിലെ ഷണമുഖൻ കനാൽ സൌത്ത് ഈസ്റ്റ് റോഡ് പടിയൂർ പൂമംഗലം...

ഒരു ലോകം ഒരു പ്രാർത്ഥന.

ഇരിങ്ങാലക്കുട:ഒരു ലോകം ഒരു പ്രാർത്ഥന എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ ആസ്ഥാനത്തിലെ...

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാം; ശാസ്ത്രീയ നെൽകൃഷിയിലൂടെ വിളവ് സംരക്ഷിക്കാം – നെൽകൃഷി സെമിനാർ സംഘടിപ്പിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാം; ശാസ്ത്രീയ നെൽകൃഷിയിലൂടെ വിളവ് സംരക്ഷിക്കാം - നെൽകൃഷി...

കാറളത്ത് കുടുംബശ്രീ ബൾക്ക് വായ്പ വിതരണോദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട: കാറളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. നേതൃത്വത്തിൽ കുടുംബശ്രീ ബൾക്ക് വായ്പ...

യുക്തിവാദി എം.സി ജോസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

യുക്തിവാദി എം സി ജോസഫിനെ കേരളം ശരിയായ രീതിയിൽ വായിച്ചിട്ടില്ലെന്നും എം.സി...

Topics

കേരളോത്സവംമത്സരങ്ങൾഉദ്ഘാടനം ചെയ്തു

മുരിയാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മത്സരങ്ങൾ വൈസ് പ്രസിഡൻ്റ് സുമിത പ്രസാദ്...

നിര്യാതയായി

ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം സ്വദേശിനിയും പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറും മുൻ മഹിളകോൺഗ്രെസ്സ്...
spot_img

Related Articles

Popular Categories

spot_imgspot_img