കാരായ്മ ജീവനക്കാരെ സ്ഥലം മാറ്റുമെന്ന ദേവസ്വം സർക്കുലറിൽ ഉത്കണ്ഠ – വാരിയർ സമാജം

21

ഇരിങ്ങാലക്കുട: പാരമ്പര്യമായി നിശ്ചിത ക്ഷേത്രങ്ങളിൽ കാരായ്മാവകാശമുള്ള ക്ഷേത്ര ജീവനക്കാരെ മറ്റു ക്ഷേത്രങ്ങളിലേക്ക് സ്ഥലം മാറ്റുമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ സർക്കുലറിൽ വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കമ്മറ്റി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. സമാജം ജില്ല സെക്രട്ടറി എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡണ്ട് ഐ. ഈശ്വരൻ കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി.ഗിരീശൻ, ടി. രാമൻകുട്ടി, സി.വി.മുരളി, പി.എം. രമേഷ് വാര്യർ, എസ്.കൃഷ്ണകുമാർ, പ്രദീപ്, കെ.വി.രാജീവ്, സതീശൻ.പി.വാര്യർ എന്നിവർ പ്രസംഗിച്ചു.

Advertisement