Thursday, November 6, 2025
29.9 C
Irinjālakuda

കാറിൽ നിന്നും സ്വർണ്ണം മോഷ്ടിച്ചയാൾ അറസ്റ്റിൽ പ്രതിക്ക് മോഷണവും ഒളിഞ്ഞുനോട്ടവും ശീലം

ഇരിങ്ങാലക്കുട : ആളൂർ മാള റോഡിലെ വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിലെ ബാഗിൽ നിന്നും നാലു സ്വർണ്ണവളകൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിലായി. കുഴൽമന്ദം സ്വദേശിയും ആളൂരിൽ സ്ഥിര താമക്കാരനുമായ കരിങ്ങാത്തോട് വീട്ടിൽ സുകുവിനെയാണ് (32 വയസ്) തൃശൂർ റൂറൽ എസ്.പി.ജി. പൂങ്കുഴലി ഐ.പി എസിന്റെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ അറസ്റ്റു ചെയ്തത്. ദിവസങ്ങൾക്കു മുൻപ് നടന്ന മോഷണം കഴിഞ്ഞ ദിവസമാണ് വീട്ടുകാർ അറിയുന്നത്. പെരുന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോൾ വളകൾ ഊരി ബാഗിലിട്ട വീട്ടമ്മ കഴിഞ്ഞ ദിവസം വീണ്ടും ആഭരണ അണിയാനായി നോക്കിയപ്പോഴാണ് വളകൾ നഷ്ടപ്പെട്ടത് അറിയുന്നത്. ഉടനെ പരാതിയുമായി പോലീസിനെ സമീപിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പരാതിക്കാരുടെ യാത്രാ വിവരങ്ങളും സാഹചര്യങ്ങളും വിശദമായി ചോദിച്ചറിഞ്ഞ് മുൻപ് മോഷണത്തിന് പിടിയിലായവരെ കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സി.സി.ടി.വി. ദൃശ്യങ്ങളും സ്വർണ്ണ പണമിടപാടു സ്ഥാപനങ്ങളിലെ വിവരങ്ങളും ശേഖരിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. ഇയാൾ മോഷണം നടത്തി വിറ്റ സ്വർണ്ണ വളകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറ്ററിംങ്ങ് തൊഴിലാളിയായ പ്രതി വൈകിട്ട് ജോലി കഴിഞ്ഞിറങ്ങി വരുന്ന വഴി പല സ്ഥങ്ങളിലും കറങ്ങി നടക്കും. ഇതിനിടെ അവസരം കിട്ടിയാൽ മോഷണവും ഇതാണ് ഇയാളുടെ രീതി. ഇത്തരത്തിൽ പരാതിക്കാരുടെ വീട്ടുപരിസരത്തെത്തിയ പ്രതി ഡോർ ലോക്ക് ചെയ്യാതെ കാറിലിരുന്ന ബാഗിൽ നിന്ന് സ്വർണ്ണവളകൾ മോഷ്ടിച്ചു കടക്കുകയായിരുന്നു. ജനലിലൂടെ കയ്യിട്ടും, മരക്കമ്പുകൾ ഉപയോഗിച്ചും ഇയാൾ മോഷണം നടത്തിയിട്ടുണ്ടത്രേ. മുൻപ് ഇത്തരത്തിൽ കേസിൽ പിടിയിലായിട്ടു മുണ്ട്. ഇയാളെ ഒളിഞ്ഞുനോട്ടത്തിന് പല സ്ഥങ്ങളിലും നാട്ടുകാർ പിടികൂടിയിട്ടുള്ളതായും പറയുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ആളൂർ എസ്.ഐ. കെ എസ്. സുബിന്ത് , എം.കെ. ദാസൻ, ടി.എൻ. പ്രദീപൻ , ഡി.വൈ.എസ്.പി.സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ മാരായ കെ.എസ്. ഉമേഷ്, സോണി സേവ്യർ, ഇഎസ്. ജീവൻ , ആളൂർ സ്റ്റേഷനിലെ എ.എസ്.ഐ. കെ.ടി. ജോഷി, സീനിയർ സി.പി.ഒ മാരായ എ.ബി.സതീഷ് , മധു, നിധീഷ് , സീമ ജയൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Hot this week

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...

ശാന്തിനികേതനിൽ ലഹരി വിരുദ്ധഒറ്റയാൾ നാടകം മിസ്ഡ് കോൾ അരങ്ങേറി

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മലയാളം ക്ലബ്ബ് നീർമാതളത്തിൻ്റെയും സ്കൂൾ പ്രൊട്ടക്ഷൻ...

വെള്ളാങ്ങല്ലൂർ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട : ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തീരദേശ റോഡിൽ നിയന്ത്രണം വിട്ട...

Topics

മലയാള ദിനാഘോഷം

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിൽ മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷം...

സെൻ്റ് ജോസഫ്സ് കോളജ് നാഷണൽ സർവ്വീസ് സ്കീമൊരുക്കുന്ന സ്നേഹക്കൂടിൻ്റെ ശിലാസ്ഥാപനം

അവിട്ടത്തൂർ: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ “സ്നേഹക്കൂട് “ പദ്ധതിയുടെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img