വീട്ടിൽ നിന്ന് കാണാതായ ഒമ്പതാംക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കൂടൽമാണിക്യം കൂട്ടം കുളത്തിൽ നിന്നും കണ്ടെത്തി

216

കൊരുമ്പിശ്ശേരി: ഓൺലൈൻ ഗെയിം കളിക്കുന്നതിന് വീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്ന് കൊരുമ്പിശ്ശേരിയിലെ വീട്ടിൽ നിന്ന് കാണാതായ ഒമ്പതാംക്ലാസ് വിദ്യാർഥി ആകാശ് (14 )ൻറെ മൃതദേഹം കൂടൽമാണിക്യം കൂട്ടം കുളത്തിൽ നിന്നും കണ്ടെത്തി.കഴിഞ്ഞ ദിവസമാണ് ആകാശിനെ വീട്ടിൽ നിന്നും കാണാതായത് ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുളത്തിന് അടുത്തുനിന്ന് സൈക്കിളും ചെരുപ്പും കണ്ടെത്തിയത് തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ആകാശിന്റെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയത്.നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർഥിയാണ്. അച്ഛൻ: ഷാബി.അമ്മ:സൽമ. സഹോദരൻ: അമൽ . ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Advertisement