ഇരിങ്ങാലക്കുട : ശ്രീനാരായണ’ ഗുരുദേവന്റെ 94 – ാം മത് മഹാസമാധി മുകുന്ദപുരം യൂണിയന്റെ ആസ്ഥാനത്ത് ഗുരുദേവ ക്ഷേത്രത്തിൽ കോവി ഡ് മാനദണ്ഡമനുസരിച്ച് വിശേഷാൽ പൂജയോടെ ആരംഭിച്ചു. തുടർന്ന് യൂണിയൻ ഹാളിൽ നടന്ന പ്രാത്ഥന യോഗം യുണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാകുളം ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ, യോഗം ഡയറക്ടർമാരായ കെ.കെ. ബിനു, സജീവ് കുമാർ കല്ലട, സി.കെ. യുധി, യൂണിയൻ കൗൺസിലർ ഡോ.കെ.കെ. മോഹനൻ , വനിതാ സംഘം യൂണിയൻ പ്രസിഡണ്ട് സജിത അനിൽകുമാർ, തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ വൈദിക സമിതിയുടെ നേതൃത്വത്തിൽ നടന്ന വിശേഷാൽ പൂജയ്ക്ക് പടിയൂർ ശിവദാസ് ശാന്തി, ബെന്നി ശാന്തി, സുരേഷ് ശാന്തി എന്നിവർ മുഖ്യ കാർമ്മികരായിരുന്നു. തുടർന്ന് സമാധി സമയമായ 3.30 വരെ ഉപവാസo അനുഷ്ടിച്ചു. യൂണിയന്റെ കീഴിലുള്ള 95 ശാഖയോഗങ്ങളിലും വിശേഷാൽ പൂജ, പ്രാത്ഥനയോഗം എന്നീ ചടങ്ങുകളോടെ സമാധിദിനം ആചരിച്ചു.
മുകുന്ദപുരം എസ്.എൻ.ഡി.പി. യൂണിയൻ ശ്രീ നാരായണ ഗുരുദേവ മഹാസമാധി ആചരിച്ചു
Advertisement