ഡോ അമ്പിളിയെയും കര്‍ണ്ണാടക യൂണിവേഴ്സിറ്റിയില്‍ നിന്നും ക്രിമിനോളജി ഫോറന്‍സിക് സയന്‍സില്‍ ഡോക്ട്രേറ്റ് നേടിയ സന്ദീപ് പി. എന്‍ നെയും സി പി ഐ ആദരിച്ചു

46

ഇരിങ്ങാലക്കുട :ജീവിത പ്രതിസന്ധികളെ അതിജീവിച്ച്,കാലിക്കറ്റ് യൂണിവേഴിസിറ്റിയില്‍ നിന്നും വ്യക്തിയും പൊതുമണ്ഡലവും മലയാള ചെറുകഥാകാരികളുടെതെരഞ്ഞെടുത്ത രചനകളിലെ കുടുബസങ്കല്പത്തെമുന്‍നിറുത്തിയുള്ള പഠനത്തില്‍ ഡോക്‌ട്രേറ്റ് നേടിയ അമ്പിളിയെ സിപിഐ ഇയിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആദരിച്ചു. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.കര്‍ണ്ണാടക യൂണിവേഴ്സിറ്റിയില്‍ നിന്നും ക്രിമിനോളജി ഫോറന്‍സിക് സയന്‍സില്‍ ഡോക്ട്രേറ്റ് നേടിയ സന്ദീപ് പി. എന്‍ നെ സി പി ഐ ജില്ലാ എക്സിക്കുട്ടീവ് അംഗം കെ ജി. ശിവാനന്ദന്‍ ആദരിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി അദ്ധ്യക്ഷത വഹിച്ചു. ടി കെ. സുധീഷ്,എന്‍. കെ ഉദയപ്രകാശ്,കെ വി.രാമകൃഷ്ണന്‍,ഷീലഅജയഘോഷ് എന്നിവര്‍ സംസാരിച്ചു.

Advertisement