അഫ്ഗാൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്‌ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

32

ഇരിങ്ങാലക്കുട:മനുഷ്യത്വ വിരുദ്ധം ഹിംസാത്മകം താലിബാനിസം എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് അഫ്ഗാൻ ജനതക്ക് യൂത്ത് കോൺഗ്രസ്‌ ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യമർപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയബാലൻ അധ്യക്ഷത വഹിച്ച സദസ്സ് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അസറുദ്ധീൻ കളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് സനൽ കല്ലുക്കാരൻ, അജയ് മേനോൻ, ഡിക്സൺ സണ്ണി എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡണ്ട് വിജീഷ് ഇളയേടത്ത്, സന്തോഷ്‌ ആലുക്ക, വിനു ആന്റണി, സുധീഷ്,ഗിഫ്റ്റ്സൺ ബിജു, വിജിത്ത് ടി. ആർ, അനന്ദകൃഷ്‌ണൻ,അജ്മൽ, ടോം പുളിക്കൻ, അർജുൻ, അഖിൽ, അക്ഷയ്, ജോമോൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement