മൊബൈൽ ഫോൺ ചലഞ്ചിലൂടെ കിട്ടിയ ഫോണുകൾ കൈമാറി തവനിഷ്

50

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥി സമൂഹത്തിനു മുൻപിൽ വെച്ച മൊബൈൽ ഫോൺ ചലഞ്ചിലേക്ക് ഫോണുകൾ നൽകി 2020-2023 ബി.കോം എയ്ഡഡ്, ബി കോം ടാക്സേഷൻ, ബി. എ ഇക്കണോമിക്സ് എയ്ഡഡ്, ബി എസി. ജിയോളജി സെൽഫ് ഫിനാൻസിങ് ബാച്ചുകൾ.പ്രസ്തുത ഫോണുകൾ സെന്റ്. മേരീസ്‌ സ്കൂൾ ഇരിഞ്ഞാലക്കുട, ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി വാർഡ് 4, സെന്റ് ജോസഫ്സ് എച്ച്. എസ് ചേലക്കര, ഒ കെ യോഗം സ്കൂൾ ടി കെ എസ് പുരം എന്നിവിടങ്ങളിലെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് കൈമാറി. ക്രൈസ്റ്റ് കോളേജ് മാനേജർ റവ. ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷനായ ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം നിർവഹിച്ചു.ബി കോം എയ്ഡഡ് ബാച്ചിൽ നിന്ന് വിദ്യാർത്ഥികളായ മെറിൻ, അശ്വിൻ , ബി കോം ടാക്സേഷനിൽ നിന്ന് പ്രൊഫ. ജിഷ വിദ്യാർത്ഥികളായ ഉണ്ണിമായ, അമൽ രവീന്ദ്രൻ, ബി. എ ഇക്കണോമിക്സ് എയ്ഡഡ് ബാച്ചിനെ പ്രധിനിധീകരിച്ച് ഹൃദ്യാ സുരേഷ്, ആന്റണി ജോസ്, ബി. എസി ജിയോളജി സെൽഫിൽ നിന്ന് പ്രൊഫ. നന്ദിനി, സായ് വിനായക് എന്നിവർ പങ്കെടുത്തു. സെന്റ് ജോസഫ്സ് എച്ച്. എസ് ചേലക്കര സ്കൂളിലെ അധ്യാപിക സിജി പോൾ, സെന്റ് മേരീസ്‌ സ്കൂൾ അധ്യാപകൻ സിജോ, നാലാം വാർഡ് കൗൺസിലർ അൽഫോൻസാ തോമസ്, ജോസഫ് എന്നിവർ മൊബൈൽ ഫോൺ ഏറ്റുവാങ്ങി.തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി, സ്റ്റുഡന്റ് വൈസ് പ്രസിഡന്റ്‌ ഹാഫിസ് എന്നിവരും സന്നിഹിതരായിരുന്നു.

Advertisement