ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി കൈ കോർത്ത്‌ നിപ്മറും തവനിഷും

50

ഇരിങ്ങാലക്കുട :കേരളത്തിലെ സോഷ്യൽ സെക്യൂരിറ്റി മിഷന്റെ കീഴിൽ ഡിഫറെൻറ്റലി ഏബിൽഡ് വിഭാഗക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനുമായി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായ് ധാരണാ പത്രം ഒപ്പിട്ടു.ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ ഫാ ജോളി ആൻഡ്രൂസ് നിപ്മർ ജോയിന്റ് ഡയറക്ടർ ഡോ. ചന്ദ്രബാബു, തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി എന്നിവർ ധാരണാപത്രത്തിൽ ഒപ്പ് വെച്ചു .ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ആണ് പ്രവർത്തന മേഖല. ആദ്യഘട്ടത്തിൽ ഡാറ്റ ബാങ്കിനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കലിനും ആണ് മുൻഗണന കൊടുക്കുന്നത്. തവനിഷ് കോർഡിനേറ്റേഴ്‌സ് ആയ രാഫെൽ, നമിത എന്നിവരും സന്നിഹിതരായിരുന്നു.

Advertisement