ഇരിങ്ങാലക്കുട:കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (KPCTA) ക്രൈസ്റ്റ് കോളേജിൽ, കാലിക്കറ്റ് മേഖലാ KPCTA കോവിഡ് സമാശ്വസ പദ്ധതിയായ അതിജീവനത്തിന്റെ യൂണിറ്റ്തല പ്രവർത്തനോദഘാടനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി കോളേജിലെ വിദ്യാർത്ഥിക്ക് 25000 രൂപയുടെ ചികിത്സാസഹായവും മറ്റൊരു വിദ്യാർത്ഥിക്ക് മൊബൈൽ ഫോണും കൈമാറി പ്രവർത്തനങ്ങൾ ആരംഭിച്ചു. KPCTA ജില്ലാ പ്രസിഡന്റ് ഡോ. വർഗീസ് കെ ജെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പാൾ ഫാ. ജോയ് പി ടി, KPCTA യൂണിറ്റ് പ്രസിഡന്റ് പ്രൊഫ. ഷീബ വർഗീസ്, സെക്രട്ടറി ഡോ. ലിന്റോ ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
Advertisement