അതിജീവന സമരം സംഘടിപ്പിച്ച് വ്യാപാരി വ്യവസായി സമിതി

54

ഇരിങ്ങാലക്കുട: വ്യാപാര സ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച് എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുക,അശാസ്ത്രീയമായ TPR നിർണ്ണയം പുനക്രമീകരിക്കുക,വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ മുൻപിൽ അതിജീവന സമരം സംഘടിപ്പിച്ചു .വ്യാപാരി വ്യവസായി സമിതി ഇരിങ്ങാലക്കുട ഏരിയ രക്ഷാധികാരിയും മുൻ ജില്ലാപഞ്ചായത്ത് മെമ്പറുമായ ടി.ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വിൻസെന്റ് ആലുക്ക, സെക്രട്ടറി പി.എം സനീഷ് ,ട്രഷറർ രാജേഷ് മേനോൻ ,വെള്ളാങ്ങല്ലുർ ബ്ലോക്ക് മുൻ മെമ്പർ തോമസ് കോലംകണ്ണി തുടങ്ങിയവർ സംസാരിച്ചു.

Advertisement