ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണം -കെ. എസ്. എസ്. പി. എ

79

ഇരിങ്ങാലക്കുട: അഞ്ചു വർഷം മുൻപ് ഉമ്മൻ ചാണ്ടി സർക്കാർ അംഗീകരിച്ചു, കഴിഞ്ഞ പിണറായി സർക്കാർ പ്രാഥമീക നടപടികൾ സ്വീകരിച്ച, പെൻഷൻകാർക്കും ജീവനക്കാർക്കും വേണ്ടിയുള്ള ഇൻഷുറൻസ് ചികിത്സാ പദ്ധതി നടപ്പിലാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ധനകാര്യ മന്ത്രി അവതരിപ്പിച്ച ബഡ്‌ജറ്റിൽ ഇക്കാര്യം പരാമർശിക്കാതിരുന്നത് ഈ കോവിഡ് മഹാമാരിയുടെ കാലത്ത് പെൻഷൻകാരിൽ നിരാശ ഉളവാക്കിയെന്നു, ഗൂഗിൾ മീറ്റ് വഴി ചേർന്ന യോഗം വിലയിരുത്തി. കൂടാതെ മുതിർന്ന പൗരന്മാർക്കു കോവിഡ്പ്രതിരോധ വാക്സിൻ അവരുടെ വീടുകളിലെത്തി നൽകാൻ എത്രയും വേഗം നടപടി സ്വീകരിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.കെ. എസ്. എസ്. പി. എ. ജില്ലാ ജോ.സെക്രട്ടറി പി.യു. വിത്സൻ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് എ.എൻ . വാസുദേവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.സി. സുരേഷ്, കെ. കമലം, കെ.ബി.ശ്രീധരൻ , ലൈല എന്നിവർ പ്രസംഗിച്ചു.

Advertisement