ഇരിങ്ങാലക്കുട: ഗവ: ഗേൾസ് ഹൈസ്ക്കൂളിലെ എല്ലാ വിദ്യാത്ഥിനികൾക്കും ഇരിങ്ങാലക്കുട സ്മിതാസ് സാരിസ് & റെഡിമെയ്ഡ്സ് സ്ഥാപന മേധാവികെ.കെ. കൃഷ്ണാനന്ദ ബാബു പഠന കിറ്റ് വിതരണം ചെയ്തു.ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലർ ഒ എസ് അവിനാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് സെക്രട്ടറി ഷാജു പാറേക്കാടൻ വിതരണോദ്ഘാടനം നിർവഹിച്ചു . സ്മിതാ സ് സ്ഥാപന മേധാവി കെ.കെ. കൃഷ്ണാനന്ദ ബാബു . റെഡിമെയ്ഡ്സ് യൂണിറ്റ് സെക്രട്ടറി നോയൽ സ്റ്റാഫ് സെക്രട്ടറി സി.എസ് അബദുൾ ഹഖ് , വി.എച് എസ്. ഇ പ്രിൻസിപ്പൽ ഹേന കെ ആർ ,പി.ടി.എ. എക്സിക്യുട്ടീവ് അംഗം റാഫേൽ ടോണി , ലേഖ ടീച്ചർ, മായ ടിച്ചർ, വിദ്യ ടീച്ചർ എന്നിവർ സംസാരിച്ചു.
Advertisement