വേളൂക്കര , ആളൂർ ഗ്രാമപഞ്ചായത്ത് ഇരിങ്ങാലക്കുട നിയുക്ത എം.എൽ. എ പ്രൊഫ .ആർ ബിന്ദു സന്ദർശിച്ചു

39

ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളൂക്കര ഗ്രാമ പഞ്ചായത്ത് , ആളൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ഇരിങ്ങാലക്കുട നിയുക്ത എം.എൽ. എ പ്രൊഫ .ആർ ബിന്ദു സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ആളൂരിലെ സാമൂഹിക അടുക്കളയും പ്രസിഡൻസി റീജൻസിയിൽ തയ്യാറാക്കിയ 40 കിടക്കകളുള്ള ഡി.സി.സി സന്ദർശിക്കുകയും ചെയ്തു. കോവിഡിന്റെ തീവ്ര വ്യാപനം തടയാൻ വേണ്ട എല്ലാ മുൻകരുതലുകളും എടുക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ധനീഷ് , ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. ജോ ജോ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ആളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് , യു.കെ.പ്രഭാകരൻ ജനപ്രതിനിധികൾ പഞ്ചായത്ത് ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement