ഇരിങ്ങാലക്കുട: ഈ മഹാമാരിയിൽ സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവന് പ്രാധാന്യം നൽകി സംരക്ഷിക്കുന്ന മുന്നണി പോരാളികളെ ഇരിങ്ങാലക്കുട ബ്ലോക്ക്‌പഞ്ചായത്ത് ആദരിച്ചു.ആനന്ദപുരം, കാട്ടൂർ ഹെൽത്ത് സെന്ററിലെയും,വാക്സിൻ സെന്ററിലെയും നഴ്‌സ്‌മാരെയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ലളിതബാലൻ ആദരിച്ചത്.വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കാർത്തിക ജയൻ, മെമ്പർമാരായ ഷീജ ശിവൻ, അമിത മനോജ്, വിപിൻ വിനോദൻ, ബഷീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Advertisement