ഇരിങ്ങാലക്കുട : ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന പ്രധാനമന്ത്രി
മത്സ്യസമ്പത്ത് യോജനയുടെ (പിഎംഎംഎസ്‌വൈ) മത്സ്യ നിക്ഷേപവും വിളവെടുപ്പും ഇരിങ്ങാലക്കുട ചേലൂര്‍ മദര്‍ റോഡ് യോന്‍ അക്വാ ഫാമില്‍ നടത്തി. ഫിഷറീസ് ഓഫീസര്‍ പി.ഡി ലിസി മത്സ്യകുഞ്ഞ് നിക്ഷേപം ഉദ്ഘാടനം ചെയ്തു.7.5 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നാലു മീറ്റര്‍ വ്യാസമുള്ള 9 ടാങ്കുകളില്‍ കൃഷി
നടത്തും. 13000ലിറ്റര്‍ വെള്ളം കൊള്ളുന്ന ഒരു ടാങ്കില്‍ ആറുമാസംകൊണ്ട്
ശരാശരി വിളവെടുക്കാവുന്ന ആയിരം തിലോപ്പിയ മീന്‍ വളര്‍ത്താം. പ്രോജക്ട്
കോഡിനേറ്റര്‍ ഹിത മത്സ്യ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രമോട്ടര്‍
അജിത , പദ്ധതി ഗുണഭോക്താവ് ജയ്‌സണ്‍ അച്ഛങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.
മുതിര്‍ന്ന മത്സ്യകര്‍ഷകന്‍ റപ്പായി കുറുവീട്ടില്‍ ആദ്യ വില്‍പ്പന
നടത്തി.ഇരിങ്ങാലക്കുട നഗരസഭയിലെ ഏക ഗുണഭോക്താവാണ് ജെയ്‌സണ്‍
അച്ഛങ്ങാടന്‍.
Advertisement