അനധികൃത വിൽപനയ്ക്ക് സൂക്ഷിച്ചിരുന്ന വിദേശ മദ്യം പിടികൂടി

ഇരിങ്ങാലക്കുട :അനധികൃത വിൽപ്പന നടത്തുന്നതിനായി വൻതോതിൽ മദ്യം ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റിൽ നിന്നും വാങ്ങി സൂക്ഷിച്ചിരുന്നയാളെ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമും എസ്സ്.ഐ. ജിഷിൽ .വി യും അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു . പൈങ്ങോട് സ്വദേശി കൊല്ലം കുഴി വീട്ടിൽ കൃഷ്ണൻ മകൻ പൈന്റ് സൽഗു എന്ന് വിളിക്കുന്ന സൽഗുണൻ 59 വയസിനെയാണ് 6 ലിറ്റർ വിദേശ മദ്യം സഹിതം പിടികൂടിയത്. ഒരു വർഷത്തോളമായി ഇയാൾ ഇത്തരത്തിൽ വീട്ടിലും പരിസരത്തും മദ്യ കച്ചവടം നടത്തിവരുകയാണ് വീടിന്റെ പരിസരത്തുള്ള ഒഴിഞ്ഞ പറമ്പിലും കുറ്റി കാടുകളിലുമാണ് ഇയാൾ മദ്യം സൂക്ഷിച്ചിരുന്നത് പൈങ്ങോടും പ്രാന്ത പ്രദേശത്തും ഒരാൾ വൈകുന്നേരങ്ങളിൽ വ്യാപകമായി വിദേശ മദ്യം വിൽപ്പന നടത്തുന്നതായി തൃശ്ശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലി ഐ.പി.എസ്സിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടി.ആർ രാജേഷിന്റെ നിർദ്ദേശ പ്രകാരം പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. പൈങ്ങോട് കെ.സി. മൂല ഭാഗത്ത് മദ്യം വിൽപ്പനക്കായി നിൽക്കുന്ന സമയം പോലീസ് തന്ത്രപൂർവ്വം പൈന്റ് സൽഗുവിനെ പിടികൂടുകയായിരുന്നു തുടർന്ന് നടത്തിയ പരിശോധനയിൽ കൂടുതൽ മദ്യം ഇയാളുടെ കൈവശം പോലീസ് കണ്ടെത്തുകയായിരുന്നു . പെഗ് അളവിലും ഇയാൾ മദ്യം വിതരണം നടത്തിയിരുന്നതായി പറയുന്നു. സമീപ പ്രദേശത്ത് ബിററേജുകൾ ഇല്ലാത്തത് ഇയാൾക്ക് വിൽപ്പന നടത്തുവാൻ സഹായകരമായി. ബിവറേജസ് കോർപ്പറേഷന്റെ വിലയിൽ നിന്നും ഇരട്ടിയിൽ അധികം വിലക്കാണ് ഇയാൾ. മദ്യം വിൽപ്പന നടത്തിയിരുന്നത്. എ.എസ്.ഐ. ജസ്റ്റിൻ , സി. പി.ഒ മാരായ രാഹുൽ , അരുൺ , ഫൈസൽ , വൈശാഖ് മംഗലൻ സ്പെഷൽ ബ്രാഞ്ച് ഓഫീസർ ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Hot this week

ഇരിങ്ങാലക്കുടയിൽ കുഞ്ഞുങ്ങളുടെ പുതിയ കളിലോകത്തിന് തുടക്കമായി!

BAMBINI LAND-ന്റെ ഉദ്ഘാടനം എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. മുഖ്യാതിഥികളായി...

അഗസ്റ്റിൻ ഇടപ്പിള്ളിയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു

കൊറ്റനെല്ലൂർ :- പത്രവിതരണ തൊഴിലാളിയും, പരിസ്ഥിതി പ്രവർത്തകനും, എഴുത്ത്കാരനും, യുക്തിവാദിയുമായിരുന്ന അഗസ്റ്റിൻ...

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു.

അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ കർക്കിടക മാസത്തിലെ അത്തംനാളിൽ...

മെട്രോ ഐ കെയറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഇരിഞ്ഞാലക്കുട: മെട്രോ ഐ കെയറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മാനേജിംഗ് ഡയറക്ടർ ഡോക്ടർ കെ...

സ്വാതന്ത്യ ദിനാഘോഷവും, ഫ്ലാഗ് പോസ്റ്റ് ഉദ്ഘാടനവും.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്യ ദിനാഘോഷവും, സ്കൂളിന്റെ...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-10- വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിനു...

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img