ആനന്ദപുരം ഗവ. യു. പി സ്കൂൾ യാത്രയയപ്പ് സമ്മേളനം നടന്നു

67

ആനന്ദപുരം: ഗവ. യു. പി സ്കൂൾ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം മുരിയാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. കെ. എ പുഷ്പ ടീച്ചർക്കാണ് പി ടി എ ഭാരവാഹികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്.പി ടി എ പ്രസിഡന്റ്‌ കെ കെ സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പതിനാറാം വാർഡ് മെമ്പർ കെ യു വിജയൻ ഫോട്ടോ അനാച്ഛാദാനവും ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ അബ്ദുൽ റസാഖ് മൊമെന്റോ സമർപ്പണവും നടത്തി.എസ് എം സി ചെയർമാൻ സുനിൽകുമാർ, ഇരിങ്ങാലക്കുട ബി പി ഒ സി കെ രാധാകൃഷ്ണൻ, ക്ലസ്റ്റർ കോ ഓർഡിനേറ്റർ സുനിൽ മാസ്റ്റർ, സ്റ്റാഫ്‌ സെക്രട്ടറി സുഷമ പി എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീകല ടീച്ചർ ഉപഹാരസമർപ്പണവും കെ എ പുഷ്പ ടീച്ചർ മറുപടി പ്രസംഗവും നടത്തി. ഹെഡ് മിസ്ട്രസ്സ് ടി എസ് ശ്രീകല സ്വാഗതവും എസ് ആർ ജി കൺവീനർ ഇന്ദു നന്ദിയും പറഞ്ഞു.

Advertisement