ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കാരുണ്യ സ്പര്‍ശം പദ്ധതിയുടെ മൂന്നാംഘട്ടം
നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി ജോര്‍ജ്ജ് ഉല്‍ഘാടനം ചെയ്തു.ലയണ്‍സ്
ക്ലബ്ബ് പ്രസിഡണ്ട് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു.ലയണ്‍സ് ക്ലബ്ബ് മുന്‍
ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ അഡ്വ.ടി.ജെ തോമസ്,ഡിസ്ട്രിക്ട് ചെയര്‍മാന്‍
ടോണി ആനോക്കാരന്‍,നഗരസഭ കൗണ്‍സിലര്‍ ഒ.എസ് അവിനാശ്,സോണ്‍ ചെയര്‍മാന്‍
ഷാജന്‍ ചക്കാലക്കല്‍,ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി അഡ്വ.ജോണ്‍ നിധിന്‍
തോമസ്,ട്രഷറര്‍ ജോണ്‍ തോമസ് എന്നിവര്‍ സംസാരിച്ചു.കാരുണ്യ സ്പര്‍ശം
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കരള്‍മാറ്റ ശസ്ത്രകിയക്ക് അമ്പതിനായിരം
രൂപയും,രണ്ടാം ഘട്ടത്തില്‍ മജ്ജയില്‍ കാന്‍സര്‍ ബാധിച്ച ആദിദേവ് എന്ന
രണ്ടര വയസ്സുകാരന് ഒരു മാസത്തെ ചികിത്സാ സഹായമായി ഇരുപത്തി അയ്യായിരം
രൂപയും നല്‍കിയിരുന്നു.കാരുണ്യ സ്പര്‍ശം പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍
വിവിധങ്ങളായ രോഗങ്ങളാല്‍ വലയുന്ന നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ
സഹായവും,ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനിക്ക്
പഠനസഹായത്തിനായി മൊബൈല്‍ ഫോണും വിതരണം ചെയ്തു.കൂടാതെ നൂറോളം ഡയാലിസിസ്
കൂപ്പണുകളും വിതരണം ചെയ്തു.
കാരുണ്യ സ്പര്‍ശം പദ്ധതിയുടെ മൂന്നാംഘട്ടം ഉല്‍ഘാടനം ചെയ്തു
Advertisement