ഇരിങ്ങാലക്കുട:CITU ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറയ്ക്കൽ ‘തൊഴിലാളി കൂട്ടായ്മ ‘ സംഘടിപ്പിച്ചു. CITU ജില്ലാ ജോ. സെക്രട്ടറി പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു.ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയാ സെക്രട്ടറി സി ഡി സിജിത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ CITU ഏരിയാ സെക്രട്ടറി കെ.എ.ഗോപി അധ്യക്ഷത വഹിച്ചു.കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി.ഉല്ലാസ് കളക്കാട്ട്, ടോഡി വർക്കേഴ്സ് യൂണിയൻ റേഞ്ച് സെക്രട്ടറി അനീഷ് ‘വി.എ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഏരിയാ സെക്രട്ടറി ഇ.ആർ.വിനോദ് ,ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയാ സെക്രട്ടറി വി.എ.മനോജ് കുമാർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സി വൈ ബെന്നി നന്ദി രേഖപ്പെടുത്തി.
Advertisement