ലൈഫ് പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ മുരിയാട് പഞ്ചായത്ത് തല പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു.എല്ലാവര്‍ക്കും ഓരോ എല്‍.ഇ.ഡി ബള്‍ബുകള്‍ക്കൂടി നല്‍കി ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം കൂടി നല്‍കി കൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ രതി ഗോപി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. പ്രശാന്ത് സ്വാഗതവും വി.ഇ.ഒ കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു വിജയന്‍,പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പഞ്ചായത്ത് സെക്രട്ടറി,പഞ്ചായത്ത് അംഗങ്ങള്‍,ജീവനക്കാര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.ലൈഫ് പദ്ധതിയില്‍ 59 വീടുകളുടെ നിര്‍മ്മാണമാണ് മുരിയാട് പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ലൈഫ് പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ മുരിയാട് പഞ്ചായത്ത് തല പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു
Advertisement