മുരിയാട് ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ മൃഗാശുപത്രി വഴി മുട്ടക്കോഴി വിതരണം ചെയ്യ്തു

86

മുരിയാട്: ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ മൃഗാശുപത്രി വഴിയായി വിതരണം ചെയ്യുന്ന മുട്ടക്കോഴി പദ്ധതിയുടെ ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു .ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിത്.ഈ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് 10 മുട്ടക്കോഴികളെ വച്ചാണ് വിതരണം നടത്തുന്നത്.വാര്‍ഡ് മെമ്പര്‍ സരിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു വിജയന്‍, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ഡോ.ടിക്‌സണ്‍ സ്വാഗതവും ഷീജ നന്ദിയും പറഞ്ഞു.ആദ്യഘട്ടത്തില്‍ 60 ഓളം കുടുംബങ്ങളിലേക്കാണ് മുട്ടക്കോഴി വിതരണം നടത്തുന്നത്.

Advertisement