ചിരാത് പ്രകാശനകർമ്മം നിർവ്വഹിച്ചു

54

ഇരിങ്ങാലക്കുട:ചിരാത് എന്ന മ്യൂസിക്കൽ ആൽബത്തിന്റെ പ്രകാശന കർമ്മം ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ ദനഹാ തിരുനാൾ ദിനത്തിൽ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കത്തീഡ്രൽ വികാരി ഫാ .ആന്റു ആലപ്പാടന് നൽകിക്കൊണ്ട് നിർവ്വഹിച്ചു . എല്ലാം നഷ്ടപ്പെട്ട ഒരുവന്റെ ജീവിതത്തിൽ ഒരു പൊൻചിരാത് തെളിയിച്ച കഥ. ഒരു പോലിസ് ഉദ്യോഗസ്ഥന്റെ ജീവിതാനുഭവത്തെ ആസ്പദമാക്കി ഫാ.നെവിൻ ആട്ടോക്കാരൻ രചനയും സംവിധാനവും നിർവ്വഹിച്ച് കെസ്റ്റർ ആലപിച്ച പുതിയ പരിശുദ്ധാത്മ ഗാനമാണ് ചിരാത് . ജോയ്ഫുൾ സിക്സിന്റെ അഭിനയ തികവിൽ സിസ്റ്റർ സ്റ്റെഫിൻ സി.എം.സി സംഗീതം നല്കി, ജേക്കബ് കൊരട്ടി പശ്ചാത്തലം ഒരുക്കിയ ആൽബത്തിന്റെ റിലീസ് ലൗ ഹോം ക്രിയേഷൻസ് ആണ് ചെയ്യുന്നത് .

Advertisement