പിണ്ടി പെരുന്നാൾ മതസൗഹാർദ സമ്മേളനം

146

ഇരിങ്ങാലക്കുട :സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ ചരിത്ര പ്രസിദ്ധമായ പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ മത സൗഹാർദ സമ്മേളനം രൂപത ബിഷപ്പ് മാർ.പോളി കണ്ണൂക്കാടൻ പിണ്ടിയിൽ തിരികൊളുത്തി ഉൽഘാടനം ചെയ്തു. കത്തീഡ്രൽ വികാരി റവ.ഡോ.ആൻ്റു ആലപ്പാടൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മത നേതാക്കളായ ഇമാം കബിർ മൗലവി, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പ്രദീപ് മേനോൻ, എ സ്.എൻ.ഡി.പി. താലൂക്ക് യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം, എസ്.എൻ.ബി.എസ് സമാജം ട്രഷറർ ഗോപി മണമാടത്തിൽ എന്നിവർ സന്ദേശങ്ങൾ നൽകി. മുനിസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി, ഡി.വൈ.എസ്.പി. ടീ.ആർ.രാജേഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ട്രസ്റ്റിമാരായ ജിയോ പോൾ തട്ടിൽ, ജോസ് കൊറിയൻ, വർഗ്ഗീസ് തൊമ്മാന, അഗസ്റ്റിൻ കോളേങ്ങാടൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മൂന്നു വർഷ കാലം ദേവസ്വം ബോർഡ് പ്രസിഡൻ്റായ പ്രദീപ് മേനോനെ പൊന്നാടയണിച്ച് ആദരിച്ചു.

Advertisement