സ്‌കൂളുകള്‍ ഭാഗീകമായി തുറന്നു

145

ഇരിങ്ങാലക്കുട: ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം പത്ത്, പ്ലസ്ടൂ വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകള്‍ തുറന്നു. രണ്ട് ഷിഫ്റ്റുകളായിട്ടാണ് ക്ലാസ്. രക്ഷിതാക്കളുടെ സമ്മതപത്രവുമായിട്ടാണ് വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തിയത്. സഹപാഠികളെ കാണാനായതും ഓണ്‍ലൈനിലൂടെയല്ലാതെ നേരിട്ട് പഠിക്കാന്‍ കഴിയുന്നതിന്റെ സന്തോഷവും കുട്ടികളില്‍ പ്രകടമാണ്. ഓണ്‍ലൈനില്‍ പഠിപ്പിച്ച കാര്യങ്ങളുടെ സംശയനിവാരണവും റിവിഷനുമാണ് പ്രധാനമായും നടത്തുന്നത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ക്ലാസുകള്‍. മാസ്‌ക് ധരിച്ചുമാത്രമെ സ്‌കൂളില്‍ കുട്ടികളെ കയറ്റുന്നൊള്ളു. സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം. വരുമ്പോഴും പോകുമ്പോഴും തെര്‍മോ മീറ്ററില്‍ ടെമ്പറേച്ചര്‍ ചെക്ക് ചെയ്തശേഷം മാത്രമെ വിദ്യാര്‍ഥികളെ വിടുന്നൊള്ളു. ക്ലാസ്് മുറിയില്‍ ഒരു ബഞ്ചില്‍ ഒരു വിദ്യാര്‍ഥി എന്ന നിലയിലാണ് ഇരുത്തുന്നത്. ഒരാഴ്ച ക്ലാസുകള്‍ പരിശോധിച്ചശേഷം മാറ്റങ്ങള്‍ ആലോചിക്കുമെന്ന് അധ്യാപകര്‍ പറഞ്ഞു.

Advertisement