കർഷക വിരുദ്ധകേന്ദ്ര നിയമം കേരളത്തിൽ നടപ്പിലാക്കാരുത് -അഡ്വ: തോമസ് ഉണ്ണിയാടൻ

47

ഇരിങ്ങാലക്കുട- കാർഷിക വിഷയങ്ങളിൽ നിയമം നിർമ്മിക്കാൻ സംസ്ഥാന സർക്കാരിനു അധികാരം ഉണ്ടെന്നും കർഷകവിരുദ്ധകേന്ദ്ര നിയമം കേരളത്തിൽ നടപ്പിലാക്കരുതെന്നും മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടൻ കാർഷികമേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന നയമാണ് കേന്ദ്രസർക്കാരിന്റേത് എന്നും ഇന്ത്യൻ ജനതയുടെ നിലനിൽപിന് വേണ്ടി നടത്തുന്ന സമരമാണ് ഡൽഹിയിൽ നടക്കുന്ന കർഷകസമരം എന്നും ഉണ്ണിയാടൻ പറഞ്ഞു. കർഷകസമരത്തിനു ഐക്യദാർഢ്യം പ്രകടിപ്പിച്ചു കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗം ഇരിങ്ങാലക്കുടയിൽ നടത്തിയ മാർച്ചും ധർണയും ഉത്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു തോമസ് ഉണ്ണിയാടൻ. ചന്തക്കുന്നിൽനിന്നു ആരംഭിച്ചു കുട്ടംകുളം പരിസരത്തു എത്തിയതിനെ തുടർന്നുനടത്തിയ ധർണ്ണയും സംസ്ഥാന നിർവ്വാഹസമിതി അംഗവും നിയോജകമണ്ഡലം പ്രസിഡന്റുമായ റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ പി ടി ജോർജ് , കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ, സ്റ്റിയറിംഗ് കമ്മിറ്റി അംഗം മിനി മോഹൻദാസ്, ജോസ് ചെമ്പകശ്ശേരി, സിജോയ് തോമസ്, സേതുമാധവൻ, കെ സതീഷ്, അഡ്വ ഷൈനി ജോജോ, ശിവരാമൻ കൊല്ലംപറമ്പിൽ, ദീപക് അയ്യഞ്ചിറ, തുഷാര, വിനോജ്, നോബിൾ, ഫിലിപ്പ്, ഡെന്നിസ്, ജോർജ് പട്ടണപറമ്പിൽ, ജോയ്‌സി, ബീന എന്നിവർ പ്രസംഗിച്ചു.

Advertisement