വേളൂക്കര:ജനകീയാസൂത്രണം വിജയിപ്പിക്കുന്നതിനും, ഗ്രാമസഭകൾ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനും, വേളൂക്കരയിലെ ഒരോ പൗരന്മാരും പ്രതിജ്ഞയെടുക്കുന്നു. ഇനി വരും കാലങ്ങളിൽ വേളൂക്കരയിലെ വികസന പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയ ജാതി മത ലിംഗ ഭേദമന്യേ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കുമെന്ന് വേളൂക്കരയിലെ പൗരന്മാർ പ്രതിജ്ഞയെടുക്കുന്നു. വേളൂക്കരയിലെ പൗരാവലി
ഡിസംബര്‍ 15 ന് വൈകീട്ട് 7 മണിക്ക് സ്വന്തം വീടുകളിൽ കുടുംബസമേതം ദീപം (ചെരാത്/ തിരി/മെഴുകുതിരി )തെളിയിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്നു. ജനാധിപത്യത്തിൻ്റെ ശക്തി തിരിച്ചറിഞ്ഞ ഈ പഞ്ചായത്തിലെ എല്ലാ പൌരന്മാരേയും ജനാധിപത്യത്തിലെ ഈ അപൂർവ്വ സുന്ദരമായ നിമിഷത്തിൻ്റെ ഭാഗമാവാൻ ക്ഷണിക്കുന്നു.
Advertisement