ഡോ. സിസ്റ്റർ ഇസബെൽ രചിച്ച ആത്മസ്പന്ദനങ്ങൾ പ്രകാശനം ചെയ്തു

51

ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഇസബെൽ രചിച്ച ആത്മസ്പന്ദനങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടന്നു. കേരള സർവ്വകലാശാലാ ബയോ ഇൻഫർമാറ്റിക്സ് വിഭാഗം അദ്ധ്യക്ഷൻ പ്രൊഫ. അച്യുത്ശങ്കർ എസ്. നായർ പ്രകാശനകർമ്മം നിർവ്വഹിച്ച ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ.ജയകുമാർ വിശിഷ്ടാതിഥിയായിരുന്നു. മാനേജർ ഡോ. സിസ്റ്റർ രഞ്ജന അനുഗ്രഹപ്രഭാഷണം നടത്തി. സിസ്റ്റർ ഇസബെൽ മറുപടി പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആഷ തെരേസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളവിഭാഗം അദ്ധ്യക്ഷ ലിറ്റി ചാക്കോ സ്വാഗതവും ഹിസ്റ്ററി വിഭാഗം അദ്ധ്യാപകൻ ജോസ് കുര്യാക്കോസ് നന്ദിയും പറഞ്ഞു. വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതവും ചിന്തകളും ഉൾപ്പെടുന്ന കാവ്യരൂപത്തിലുള്ള ഈ പുസ്തകം ഗ്രീൻ ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Advertisement