തൃശൂർ ജില്ലയിൽ 525 പേർക്ക് കൂടി കോവിഡ്; 293 പേർ രോഗമുക്തരായി

31

തൃശൂർ ജില്ലയിൽ ഞായറാഴ്ച (29/11/2020) 525പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 293 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6764 ആണ്. തൃശൂർ സ്വദേശികളായ 103 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58832 ആണ്. 51637 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 513 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 04 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേർക്കും, രോഗ ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 32 പുരുഷൻമാരും 21 സ്ത്രീകളും പത്ത് വയസ്സിനു താഴെ 26 ആൺകുട്ടികളും 21 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ:

  1. ഗവ. മെഡിക്കൽ കോളേജ്, തൃശൂർ -218
  2. എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് -44
  3. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 15
  4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-36
  5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 41
  6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-168
  7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-88
  8. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-112
  9. സി.എഫ്.എൽ.ടി.സി കൊരട്ടി – 23
  10. പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-221
  11. സി.എഫ്.എൽ.ടി.സി, നാട്ടിക -217
  12. ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-154
  13. സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ വിയ്യൂർ-02
  14. ജനറൽ ആശുപത്രി തൃശൂർ-36
  15. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -29
  16. ചാവക്കാട് താലൂക്ക് ആശുപത്രി -15
  17. ചാലക്കുടി താലൂക്ക് ആശുപത്രി -11
  18. കുന്നംകുളം താലൂക്ക് ആശുപത്രി -17
  19. ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -13
  20. ജില്ലാ ആശുപത്രി വടക്കാഞ്ചേരി -08
  21. എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-22
  22. അമല ആശുപത്രി-33
  23. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -47
  24. മദർ ആശുപത്രി -09
  25. തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -13
  26. എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -01
  27. ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -03
  28. രാജാ ആശുപത്രി ചാവക്കാട് – 13
  29. അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 17
  30. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -04
  31. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 06
  32. സെന്റ് ആന്റണീസ് പഴുവിൽ – 03
  33. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 02
  34. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-13
  35. മോഡേൺ ഹോസ്പിറ്റൽ, കൊടുങ്ങല്ലൂർ -01
    4584 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.ഞായറാഴ്ച 647 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 209 പേർ ആശുപത്രിയിലും 438 പേർ വീടുകളിലുമാണ്.4748 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3710 പേർക്ക് ആന്റിജൻ പരിശോധനയും 830 പേർക്ക് ആർടി-പിസിആർ പരിശോധനയും 208 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 4,70,186 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് 378 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,09,682 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 39 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസലിംഗ് നൽകി. ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 402 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
Advertisement