3 കിലോ കഞ്ചാവ് പിടിച്ചു

130

ഇരിങ്ങാലക്കുട: എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. ആർ. മനോജിന്റെ നേതൃത്വത്തിൽ ഇന്ന് നടന്ന റെയ്ഡിൽ മുകുന്ദപുരം താലൂക്കിൽ നെല്ലായി വില്ലേജിൽ പന്തല്ലൂരിന് സമീപമായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ കാർപോർച്ചിന് സമീപം റോഡരികുൽ നിന്നും ചാക്കിൽ സൂക്ഷിച്ചു വെച്ചിരുന്ന 3 കിലോ കഞ്ചാവ് കണ്ടെത്തി . ചില്ലറ വിൽപ്പനയ്ക്കായി കൊണ്ട് വന്നതാണ് കഞ്ചാവാണ് പിടിച്ചെടുത്തതെന്നു ഉദ്യോഗസ്ഥർ പറഞ്ഞു , കേസ്സിലെ പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചു. പാർട്ടിയിൽ എക്‌സൈസ് ഇൻസ്പെക്ടർ മനോജ് .എം.ആർ , പ്രിവന്റീവ് ഓഫീസർ ദി ബോസ് , സിവിൾ എക്സൈസ് ഓഫീസർ ഫാബിൻ , ബെന്നി എന്നിവർ ഉണ്ടായിരുന്നു.

Advertisement