‘ടെസ്സറാക്ട് 2020’ സമാപിച്ചു

60

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെന്റും അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എഞ്ചിനീയഴ്സ്, വിദ്യാർത്ഥി സംഘടനയും (എ. സ്. എം. ഇ) സംയുക്തമായി “ടെസ്സറാക്ട് 2020” എന്ന പേരിൽ സംഘടിപ്പിച്ച ഒരു ആഴ്‍ച്ച നീണ്ടു നിന്ന പരിപാടികൾ വിജയകരമായി സമാപിച്ചു. കോവിഡ് അനന്തര കാലഘട്ടത്തിൽ വ്യാവസായിക സാങ്കേതിക മേഖലയിലെ അനന്തമായ തൊഴിൽ സാധ്യതകളെ പരിചയപ്പെടുത്തുക എന്ന ആശയത്തോടെ നടത്തിയ ടെസ്സറാക്ട് 2020ൽ ജോലിക്കായി ശ്രമിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാർഥികൾക്ക് ആവശ്യമായി വേണ്ട എല്ലാ വിധ മാർഗനിർദേശങ്ങളും സാങ്കേതിക വിജ്ഞാനവും നൽകുന്നതായിരുന്നു.പരുപാടിയുടെ ഉദ്ഘാടനം ഐ ഐ എസ് സി ബാംഗ്ലൂരിലെ ഏറോസ്പേസ് എഞ്ചിനീയറിങ് വിഭാഗം പ്രൊഫസർ ഡോ. ജോസഫ് മാത്യു നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ മെക്കാനിക്കൽ എഞ്ചിനീറിങ് വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫെസ്സറും എ എസ് എം ഇ സെക്ഷൻ ഇൻചാർജുമായ ഡോ. വിശ്വനാഥ് കെ കൈമൾ സ്വാഗതം പ്രസംഗം നടത്തി. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, ജോയിന്റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി, പ്രിൻസിപ്പാൾ ഡോ. സജ്ജീവ് ജോൺ, വൈസ് പ്രിൻിപ്പാൾ ഡോ. വി ഡി ജോൺ, മെക്കാനിക്കൽ വിഭാഗം മേധാവി സിജോ എം ടി എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ മുഖ്യാതിഥി ഡോ. ജോസഫ് മാത്യു അദ്ദേഹത്തിന്റെ ഗവേഷണാനുഭവങ്ങൾ പങ്കു വെക്കുകയും സാങ്കേതിക വിദ്യയുടെ വിവിധ തരം സാധ്യതകളെ പറ്റി ചർച്ച ചെയ്യുകയും ചെയ്‌തു. ഒരു ആഴ്ച നീണ്ടു നിന്ന പരിപാടികളിൽ അമേരിക്കയിലും ലണ്ടനിലും സസ്‌റ്റൈനബൾ എനർജി വ്യവസായ മേഖലയിൽ പ്രവർത്തി പരിചയമുള്ള ഷുവർ കമ്പനിയുടെ മേധാവി പോൾ പുത്തെൻപുരക്കൽ, എൻ ഐ ടി റൂർക്കേലയിലെ പ്രൊഫസർ ഡോ പി എസ് ബാലാജി, കോളേജ് ഓഫ് ഷിപ് ടെക്നോളോജിയുടെ ഡയറക്ടർ ക്യാപ്റ്റൻ എസ് ടി ശ്രീധരൻ തുടങ്ങിയ ഉന്നത പദവികൾ അലങ്കരിക്കുന്ന വിദഗ്ധരുടെ വാക്കുകൾ വിദ്യാർത്ഥികൾക്ക് പ്രചോദനമായി.പോൾ പുത്തെൻപുരക്കൽ അന്താരാഷ്ട്ര വിപണിയിൽ മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്ന അനവധി യന്ത്രങ്ങളുടെയും അവയുടെ ശേഷികളെയും കുറിച്ച് വിദ്യാർത്ഥികളുമായി വിവരങ്ങൾ പങ്കുവെച്ചു. മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ഉള്ള ഗവേഷണ സാധ്യകകളെ കുറിച്ചും എങ്ങനെ ഗവേഷണത്തിൽ മുന്നേറാം എന്നതിനെയും കുറിച്ചായിരുന്നു ഡോ. ബാലാജി ചർച്ച ചെയ്തത്. കപ്പൽ നിർമാണ പ്രക്രിയകളെയും നാവിക-സമുദ്ര മേഖലയിലെ ജോലി സാധ്യതകളെയും കുറിച്ചുമായിരുന്നു എസ് ടി ശ്രീധരൻ സംസാരിച്ചത്. നൂതന സാങ്കേതിക വിദ്യകളെ കുറിച്ചും, ഇപ്പോഴത്തെ അവയുടെ അനന്ത സാധ്യതകളെ പറ്റിയും, എങ്ങനെ അതിനു വേണ്ടി ക്രിയാത്മകമായി തെയ്യാറെടുക്കാം എന്നിങ്ങനെയുള്ള കാര്യങ്ങൾ സാങ്കേതിക വിദഗ്ധർ വിദ്യാർത്ഥികളുമായി ചർച്ച ചെയ്തു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്കുള്ള മറുപടികളും ആശങ്കകൾ മറികടക്കാനുള്ള ആശയങ്ങളും ചടങ്ങിൽ ഉരുത്തിരിഞ്ഞു. കേരളത്തിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതരും വിദ്യാർത്ഥികളും പരിപാടികളിൽ പങ്കെടുത്തു. സമാപന ചടങ്ങിൽ എ എസ് എം ഇ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറി മുഹമ്മദ് റാസി നന്ദി അറിയിച്ചു.

Advertisement