ഇരിങ്ങാലക്കുട വൈദ്യുതി ഭവന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു

81

ഇരിങ്ങാലക്കുട :വൈദ്യുതി ഭേദഗതി ബിൽ 2020 നടപ്പിലാക്കി കൊണ്ട് വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര നയത്തിനെതിരെ നവംബർ 26ന് നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടും, ജില്ലാതല വിശദീകരണവും, കെഎസ്ഇബി തൊഴിലാളികളുടെ പ്രമോഷനും അവകാശങ്ങളും നിഷേധിച്ചുകൊണ്ട് അപകടകരമായ വൈദ്യുതി മേഖലയിൽ തൊഴിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്നും, വൈദ്യുതി അപകടങ്ങളിൽ തൊഴിലാളികളെ പ്രതിപ്പട്ടികയിൽ ചേർക്കുന്ന ഇടത് മോഡൽ ഉത്തരവുകൾക്ക് ,എതിരെയും കേരള ഇലക്ട്രിസിറ്റി സിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐഎൻടിയുസി ,ഇരിങ്ങാലക്കുട വൈദ്യുതി ഭവന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഐ എൻ ടി യു സി ദേശീയ നിർവാഹകസമിതി അംഗം വേണു വെണ്ണറ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെയ്യാറ്റിൻകര മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഫ്രാൻസിസ് സേവ്യർ ,നിഷാദ് പച്ചക്കാട്ടിൽ,താജുദ്ദീൻ , പിടി സോവിയറ്റ്, രാജു ടി കെ , സജീവ് കുമാർ ,ഷാഹിദ്, ഷൈജു സേവ്യർ , സജി ജോസഫ് , അനിൽകുമാർ ,വിനോദ് കുമാർ. തുടങ്ങിയവർ സംസാരിച്ചു.

Advertisement