ബെസ്റ്റ് ഓഫ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി ദൃഡനിശ്ചയത്തിൻ്റെ പര്യായമായി രീഷ്മ

82

ഇരിങ്ങാലക്കുട: പുല്ലൂർ സ്വദേശിയായ രീഷ്മക്കാണ് നാക്കുളുക്കാതെ 30 സെക്കന്റ് സംസാരിച്ചതിലൂടെ ബെസ്റ്റ് ഓഫ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമായത്.ചെറുപ്പം മുതലെ കലാപരമായി കഴിവുകൾ ഉള്ള രീഷ്മ പഠിക്കുന്ന കാര്യത്തിൽ ആയിരുന്നു മുൻതൂക്കം കൊടുത്തിരുന്നത്. ചെറുപ്പത്തിൽ പാട്ടു പാടുകയും നൃത്തം ചെയ്യുകയും, പ്രയാസമുള്ള നാവ് ഉളുക്കുന്ന വാക്കുകൾ പറയുവാനും മിടുക്കി ആയിരുന്നു രീഷ്മ .കൊടകര ചെമ്പൂച്ചിറയിലേക്ക് വിവാഹം കഴിഞ്ഞ് പോയ രീഷ്മ യാദൃശ്ചികമായാണ് ഗിന്നസ്സ് ഫാമിലി എന്ന ഒരു വാട്സാപ്പ് ഗ്രൂപ്പിൽ എത്തിപെടുന്നത്. അതിലൂടെ ഒരു ഓൺലൈൻ ചാനലിൽ വാർത്ത അവതാരകരെ ആവശ്യമുണ്ട് എന്ന വാർത്ത അറിഞ്ഞു രീഷ്മയും വോയിസ് ടെസ്റ്റ് നടത്തി. അതിൽ വിജയിച്ച രീഷ്മ ഇന്ന് ലൈംലൈറ്റ് എന്ന ഓൺലൈൻ ചാനലിലെ ന്യൂസ്‌ റീഡർ ആണ്.ഇതേ ചാനലിൽ മാളയിലെ വർഷ ബിൻത്ത് സെയ്ഫ് എന്ന ഒരു പെൺകുട്ടി ചെയ്ത കലാവിരുതിന് റെക്കോഡുകൾ വാരിക്കൂട്ടിയ വാർത്ത വായിച്ച രീഷ്മ തനിക്ക് എന്ത് കഴിവ് കൊണ്ട് ഇതു പോലെ ഒക്കെ എത്തി പെടുവാൻ കഴിയും എന്ന് ചിന്തിക്കുകയും അതിന് വേണ്ടി പരിശ്രമിച്ച് റെക്കോർഡ് കരസ്ഥമാക്കുകയും ചെയ്തു .ഈ ഒരു നേട്ടത്തിലേക്കു തന്നെ എത്തിച്ചത് ഗിന്നസ് റെക്കോർഡ് താരം സുധീറിന്റെ പ്രോത്സാഹനവും ദൈവത്തിന്റെ അനുഗ്രഹവും ആണെന്ന് രീഷ്മ പറയുന്നു.പുല്ലൂർ സ്വദേശികളായ വാലിപറമ്പിൽ യതീന്ദ്രദാസ് ,ആശ ദമ്പതികളുടെ മകളാണ് രീഷ്മ.ചിന്നങ്ങത്ത് മപനീഷ്‌ ആണ് ഭർത്താവ് .മകൾ ഋതുനന്ദ യു.കെ.ജി വിദ്യാർത്ഥിനിയാണ് .

Advertisement