67-മത് അഖിലേന്ത്യ സഹകരണ വാരാഘോഷം: മുകുന്ദപുരം ചാലക്കുടി താലൂക്ക് തല ഉദ്‌ഘാടനവും വെബി‌നാറും നടത്തി

46

67-മത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മുകുന്ദപുരം സർക്കിൾ സഹകരണയൂണിയൻറെ നേതൃത്വത്തിൽ മുകുന്ദപുരം ചാലക്കുടി താലൂക്ക് തല ഉദ്‌ഘാടനവും വെബ്‌നാറും ഓൺലൈനായി നടത്തുകയുണ്ടായി. തൊട്ടിപ്പാൾ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പദ്മജ ദേവി സഹകരണ ഗീതം ആലപിച്ചുകൊണ്ട് നടന്ന താലൂക്ക്തല പരിപാടിയിൽ സർക്കിൾ സഹകരണ യൂണിയൻ കമ്മിറ്റി അംഗം കെ.സി ജെയിംസ് അധ്യക്ഷത വഹിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. മുകുന്ദപുരം ചാലക്കുടി താലൂക്ക് തല ഉദ്‌ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. കോവിഡിനുശേഷമുണ്ടാകുന്ന പുതിയ സാമൂഹ്യ സാഹചര്യത്തിൽ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും ഇടപെടൽ ശേഷിയും വർദ്ധിക്കുമെന്നും,സാമ്പത്തീക-സാമ്പത്തികേതര മേഖലയിൽ സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടൽ അതിശക്തമാക്കുക വഴി ഈ സാമൂഹ്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹകരണ സംഘങ്ങളുടെ കൂട്ടായ്മ ഇടയാക്കുമെന്നും, കോവിഡാനന്തരം സഹകരണ മേഖലയുടെ പ്രസക്തി വർദ്ധിക്കുമെന്നും അദ്ദേഹം അഭിപ്രായപെട്ടു .സഹകാരികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തൽ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വെബ്‌നാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തുടർന്ന് നടന്ന വെബ്‌നാറിൽ പി.എസ്. സി.എസ് അസോസിയേഷൻ സെക്രട്ടറി കെ മുരളീധരൻ ക്ലാസ്സ് നടത്തുകയും സഹകാരികൾ ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ കമ്മിറ്റി അംഗം രവി കെ ആർ നന്ദി പറഞ്ഞു. 100 ൽ അധികം സഹകാരികൾ വെബ്‌നാറിൽ പങ്കെടുത്തു .

Advertisement