Wednesday, July 8, 2026
24.3 C
Irinjālakuda

ലയണ്‍സ് ക്ലബ്ബ് സപ്ലിമെന്റ് പ്രകാശനം നടത്തി

ഇരിങ്ങാലക്കുട:ലയണ്‍സ് ക്ലബ്ബ് ഗോള്‍ഡന്‍ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഡയാലിസിസ് രോഗികള്‍ക്ക് സ്‌നേഹസ്പര്‍ശവുമായി 5 ഡയാലിസിസ് മെഷീനുകളുമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രിയില്‍ ആരംഭിച്ച ലയണ്‍സ് ഗോള്‍ഡന്‍ ജൂബിലി ഡയാലിസിസ് സെന്ററിലേക്ക് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ ആധുനിക രീതിയിലുളള രണ്ട് മെഷീനുകള്‍ കൂടി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്റിന്റെ പ്രകാശനം ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഡി ഗവര്‍ണ്ണര്‍ സാജു ആന്റണി പാത്താടന്‍ നിര്‍വ്വഹിച്ചു.ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍മാരായ അഡ്വ. ടി.ജെ തോമാസ്, തോമാച്ചന്‍ വെള്ളാനിക്കാരന്‍,ലയണ്‍സ് ക്ലബ് സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍, സെക്രട്ടറി അഡ്വ. ജോണ്‍ നിധിന്‍ തോമസ്, ട്രഷറര്‍ ജോണ്‍ തോമസ് എന്നിവര്‍ സംസാരിച്ചു.നവംബര്‍ 14-ാം തിയ്യതി ശനിയാഴ്ച രാവിലെ 11 മണിക്ക് പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രി അങ്കണത്തിലാണ് ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണം. ചടങ്ങില്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി നന്ദകുമാര്‍ മണപ്പുറം മുഖ്യാതിഥിയായിരിക്കും. മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എം.ഡി ഇഗ്‌നേഷ്യസ് വിശിഷ്ടാതിഥിയായിരിക്കും.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img