സൗജന്യമായി അംഗൻവാടിക്ക് സ്ഥലം നൽകി ജോസ്മാസ്റ്റർ മാതൃകയായി

249

ഇരിങ്ങാലക്കുട : സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാതിരുന്ന അംഗനവടിക്കു സൗജന്യമായി സ്ഥലം നൽകി സി വി ജോസ് മാസ്റ്റർ മാതൃകയായി. ആളൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ 127 ആം നമ്പർ അങ്കണവാടിക്കാണ് സ്വന്തമായി കെട്ടിടം പണിയുന്നതിന് സി വി ജോസ് മാസ്റ്റർ സൗജന്യമായി 4 സെന്റ് സ്ഥലം അനുവദിച്ചത്. ഭൂമിയുടെ രേഖകൾ പ്രൊഫ. കെ.യു.അരുണൻ എം. എൽ. എ. ഏറ്റുവാങ്ങി. ജോസ് മാസ്റ്ററെ ചടങ്ങിൽ മൊമെന്റോ നൽകി പഞ്ചായത്ത് ആദരിച്ചു .ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യാ നൈസൻ അധ്യക്ഷയായിരുന്നു. പഞ്ചായത്ത് മെമ്പർ ഷാജൻ കള്ളിവളപ്പിൽ, സി.വി.ജോസ് മാസ്റ്റർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ജിംസി, കെ.ആർ.ജോജോ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ എ. ആർ. ഡേവിസ് സ്വാഗതവും സിന്ധു ടീച്ചർ നന്ദിയും പറഞ്ഞു. ജോസ് മാസ്റ്റർ മാപ്രാണം ഹോളി ക്രോസ് ഹൈസ്കൂളിലെ അധ്യാപനകനാണ്. ഭാര്യ അൽഫോൻസാ ജോസ് ഇരിങ്ങാലക്കുട സെന്റ് മേരിസ് സ്കൂൾ അധ്യാപികയാണ്.

Advertisement